വയനാട് രക്ഷാ പ്രവർത്തനം നടത്തിയവരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

ആലുവ അൻസാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വളണ്ടിയർമാർ അനുഭവങ്ങൾ പങ്കുവെച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത 18 ടീം വെൽഫെയർ വളണ്ടിയർമാർക്ക് ജില്ലാ ഭാരവാഹികൾ മൊമെന്റോ വിതരണം ചെയ്തു.

New Update
rttyuikjhtryuiuytrtyu

ആലുവ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്ത മേഖലയിൽ എറണാകുളം ജില്ലയിൽ നിന്നും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ടീം വെൽഫെയർ അംഗങ്ങളെ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആദരിച്ചു. ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആശ്വാസമേകാൻ സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ടീം വെൽഫെയർ വളണ്ടിയർമാർ നേതൃത്വം നൽകിയതെന്ന് ഒത്തുചേരൽ ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത് പറഞ്ഞു.

Advertisment

ആലുവ അൻസാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വളണ്ടിയർമാർ അനുഭവങ്ങൾ പങ്കുവെച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത 18 ടീം വെൽഫെയർ വളണ്ടിയർമാർക്ക് ജില്ലാ ഭാരവാഹികൾ മൊമെന്റോ വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, വൈസ് പ്രസിഡണ്ട് നസീർ കൊച്ചി, സെക്രട്ടറിമാരായ ജമാലുദ്ദീൻ എം.കെ., നിസാർ ടി.എ., ആബിദ വൈപ്പിൻ, ഖത്തർ വെൽഫെയർ ഫോറം ഭാരവാഹി എം.എസ്. ഷറഫുദ്ദീൻ, സലാഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisment