New Update
/sathyam/media/media_files/VkUc9azlVrzBktrcfihV.jpg)
വയനാട്: വെണ്ണിയോട് പുഴയിൽ ചാടി അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനും നേരെ ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ കുറ്റങ്ങൾ ചുമത്തിയേക്കും. സംഭവത്തിൽ ദർശനയുടെ കുടുംബാംഗങ്ങളിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി.
Advertisment
കുടുംബാംഗങ്ങൾ നൽകിയത് ഭർത്താവിനും കുടുംബത്തിനും എതിരെയുള്ള ഡിജിറ്റൽ തെളിവുകളാണ്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.ദർശനയുടെ കുടുംബം വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദർശനയും അഞ്ചുവയസുകാരി മകൾ ദക്ഷയും വിഷം കഴിച്ച ശേഷം വെള്ളിയോട് പുഴയിൽ ചാടിയത്. ചികിത്സയിലിരിക്കെ തന്നെ ദർശന മരണപ്പെടുകയായിരുന്നു. പുഴയിൽ ചാടി നാല് ദിവസത്തിന് ശേഷമാണ് മകളുടെ മൃതദേഹം കണ്ടെടുക്കുന്നത്.