വയറു കുറയ്ക്കാൻ സഹായിക്കുന്ന ചില നട്സുകളെ പരിചയപ്പെടാം...

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍‌ തുടങ്ങിയവ അടങ്ങിയ അണ്ടിപ്പരിപ്പും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇതിനായി ദിവസവും ഒരു പിടി  കശുവണ്ടി കഴിക്കാം. 

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
tyuikuytrtyuytyu

ശരിയായ ഭക്ഷണരീതിയിലൂടെയും ജീവികശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും ജങ്ക് ഫുഡും  ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്. 

Advertisment

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും അടങ്ങിയ ബദാം കഴിക്കുന്നത് വയറില്‍ അടിഞ്ഞുകൂടിയ കൊഴിപ്പിനെ കത്തിച്ചു കളയാനും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇതിനായി ദിവസവും കുതിര്‍ത്ത ബദാം ഒരു പിടി കഴിക്കാം. 

ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയ വാൾനട്സ് കഴിക്കുന്നതും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍‌ തുടങ്ങിയവ അടങ്ങിയ അണ്ടിപ്പരിപ്പും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇതിനായി ദിവസവും ഒരു പിടി  കശുവണ്ടി കഴിക്കാം. 

ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ പിസ്തയും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. നാരുകള്‍ അടങ്ങിയ നിലക്കടല കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ നിലക്കടല കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും. പ്രോട്ടീനും ഫൈബറും അടങ്ങിയ ബ്രസീല്‍ നട്സ് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ ഗുണം ചെയ്യും. 

Advertisment