Advertisment

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ശരിയായ ഭക്ഷണക്രമം പിന്‍തുടരേണ്ടതും വ്യായാമം ചെയ്യേണ്ടതും നിര്‍ബന്ധമാണ്.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
drtyuikjhgfrtyu

ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ച്, വയര്‍ ചാടുന്നത് ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന അവസ്ഥയാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ശരിയായ ഭക്ഷണക്രമം പിന്‍തുടരേണ്ടതും വ്യായാമം ചെയ്യേണ്ടതും നിര്‍ബന്ധമാണ്.

Advertisment

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് പകുതി നാരങ്ങ നീര് ചേർക്കുക. ശേഷം തേന്‍ കൂടി ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കാം. വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഈ പാനീയം സഹായിക്കും. വയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ ഇഞ്ചിയിലെ ജിഞ്ചറോള്‍ സഹായിക്കും. ഇതിനായി രാവിലെ ഇഞ്ചി ചായ കുടിക്കാം. 

ജീരകത്തിലെ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും. അതിനാല്‍ രാവിലെ ജീരക വെള്ളം കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഫൈബറിനാല്‍ സമ്പന്നമായ ചിയാ സീഡ് വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

വെള്ളരിക്കാ- പുതിന വെള്ളം കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീര ഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. 

Advertisment