New Update
/sathyam/media/media_files/SWAcaNdvYXPjVSiU9dl5.jpg)
മലപ്പുറം : ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി ജില്ലാ കലക്ടർ സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ചു ചേർക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ദുരന്തം നടന്ന നാലാം ദിവസവും ചാലിയാറിൽ നിന്ന് ബോഡികൾ കിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളത്.
Advertisment
സർക്കാർ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഈ ശ്രമകരമായ ദൗത്യം പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ തന്നെ മൃതദേഹങ്ങൾ ജീർണമായ് അവസ്ഥയിലാണ് ലഭിക്കുന്നത്. സങ്കീർണമായ ഈ ഘട്ടത്തിൽ എങ്ങിനെ മുന്നോട്ടുപോവണമെന്ന് കൂടിയാലോചന നടത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് ഒരു പ്രോട്ടോകോൾ രൂപപ്പെടുത്തുകയും വേണമെന്ന് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us