New Update
/sathyam/media/media_files/SWAcaNdvYXPjVSiU9dl5.jpg)
മലപ്പുറം: അന്തരിച്ച മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി സാമൂഹ്യനീതിക്കായി അടിയുറച്ചു നിൽക്കുന്ന വ്യക്തിത്വമായിരുന്നു എന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അനുസ്മരിച്ചു.
Advertisment
കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവർക്കും സമീപിക്കാൻ സാധിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കേരളത്തിലെ വൈജ്ഞാനിക കരുത്തുള്ള നേതാക്കളിലൊരാളായിരുന്നു കൂട്ടി അഹമ്മദ് കുട്ടി. അദ്ദേഹത്തിൻ്റെ മരണത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അനുശോചിച്ചു.
വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ ഷഫീഖ്, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് തുടങ്ങിയവർ വീട്ടിൽ ഭൗതികശരീരം സന്ദർശിച്ച് അനുശോചനം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us