Advertisment

വെസ്റ്റ് നൈല്‍ പനി :ജാഗ്രത പാലിക്കണം

ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക.കൊതുകു വല ഉപയോഗിക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക.

New Update
rtyuioiuytrtyu

ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. ശുദ്ധജലത്തിലും വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലും  ക്യൂലക്സ്  കൊതുക് മുട്ടയിട്ട് പെരുകും.കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം. 

Advertisment

പ്രതിരോധമാണ് പ്രധാനംകൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക.കൊതുകു വല ഉപയോഗിക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക.

കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. ഉറവിട നശീകരണ പ്രവർത്തനത്തിനുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സ തേടേണ്ടതാണ്.പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍  ചികിത്സ തേടണം.

Advertisment