2025 സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് പ്രതീക്ഷാവുന്നത്

നഗര വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഭ്യന്തര ബി ടു സി കമ്പനികൾ കരുത്ത് കാണിക്കുന്നുണ്ടെങ്കിലും മൊത്തത്തിലുള്ള ഉപഭോഗത്തിൽ അസമത്വം ഉണ്ടായിരുന്നുവെന്ന് ബന്ധന്‍ എഎംസി ഇക്വിറ്റീസ് വിഭാഗം മേധാവി മനീഷ് ഗുൻവാനി ചൂണ്ടിക്കാട്ടുന്നു.

New Update
gyuiui

2025 സാമ്പത്തിക വർഷം ആദ്യ പാദ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സങ്കീർണ്ണമായേക്കാം. മുൻ സാമ്പത്തിക വർഷത്തിലെ വിവിധ മേഖലകളുടെ പ്രകടനത്തിന്റെ പ്രതിഫലനമായിരിക്കുമിത്. നഗര വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഭ്യന്തര ബി ടു സി കമ്പനികൾ കരുത്ത് കാണിക്കുന്നുണ്ടെങ്കിലും മൊത്തത്തിലുള്ള ഉപഭോഗത്തിൽ അസമത്വം ഉണ്ടായിരുന്നുവെന്ന് ബന്ധന്‍ എഎംസി ഇക്വിറ്റീസ് വിഭാഗം മേധാവി മനീഷ് ഗുൻവാനി ചൂണ്ടിക്കാട്ടുന്നു.

Advertisment


ആഭ്യന്തര ബി ടു ബി മേഖലകൾ കരുത്തുറ്റ പ്രകടനം നടത്തിയിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽസ് പോലുള്ള പ്രത്യേക മേഖലകളിലും ഇതിന്റെ തുടർച്ച 2025 സാമ്പത്തിക വർഷത്തിൽ ഉണ്ടാകാം. ഉപഭോഗം വീണ്ടെടുക്കാനുള്ള സാധ്യതയുണ്ടെങ്കിലും, അത് മൂലധന ചെലവുകളുടേയും അടിസ്ഥാന സൗകര്യ വളർച്ചയുടെയും വേഗതയുമായി പൊരുത്തപ്പെടുന്നില്ല. ഊർജ്ജ രംഗത്തെ അമിതശേഷി, വിതരണ ക്ഷാമം തുടങ്ങിയ വെല്ലുവിളികളും ഗുൻവാനി ചൂണ്ടിക്കാട്ടുന്നു.


ഭാവിയിൽ പ്രതീക്ഷിക്കപ്പെടുന്ന  ക്രൂഡ് ഓയിൽ വില സ്ഥിരതയും, സ്ഥിരതയുള്ള വിദേശ വിനിമയ നിരക്കും ഉൾപ്പെടെ, ബിസിനസ് മാർജിനുകളെ സ്വാധീനിക്കുന്ന സുസ്ഥിര ഘടകങ്ങളുണ്ടെന്നും ഗുൻവാനി എടുത്തു പറയുന്നു. ചില മേഖലകളിൽ വർധിച്ചുവരുന്ന ചെലവുകൾ കാരണം മാർജിൻ സമ്മർദ്ദം അനുഭവപ്പെടുമെങ്കിലും, ടെലികോം പോലുള്ളവ താരിഫ് ക്രമീകരണത്തിൽ നിന്ന് പ്രയോജനം നേടിയേക്കാം. മൊത്തത്തിൽ, സന്തുലിത സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനുള്ള തന്ത്രപരമായ നിക്ഷേപങ്ങളിലും നയപരമായ തീരുമാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ജാഗ്രതയോടെ ശുഭാപ്തിവിശ്വാസത്തിലാണ് വിപണി.