/sathyam/media/media_files/Ctahso5HSjAne7QXIe8a.jpeg)
ഫോൺ വർഷങ്ങൾ പഴക്കമുള്ളതാണെങ്കിൽ, സ്ഥിരമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പണികിട്ടും. വാട്‌സ്ആപ്പ് ആപ്ലിക്കേഷൻ ഇത്തരം ഫോണിൽ പ്രവർത്തനം നിർത്തിയേക്കാം. ആൻഡ്രോയിഡ് 4ലും അതിന് മുമ്പ് പുറത്തിറങ്ങിയ ഫോണുകളിലുമാണ് ആപ്പ് സേവനം അവസാനിപ്പിക്കുന്നത്.
ആപ്പിൾ, വാവേ, ലെനോവോ, എൽജി, മോട്ടോറോള, സാംസങ് തുടങ്ങിയ കമ്പനികളുടെ സ്മാർട്ട്ഫോണുകളാണ് അക്കൂട്ടത്തിലുള്ളത്. വാട്‌സ്ആപ്പ് ഒഴിവാക്കാനാകാതെ ഉപയോഗിക്കുന്നവരാണെങ്കിൽ പുതിയ ഫോണിലേക്ക് മാറുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. പഴയ ഒഎസിലും സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന ഫോണുകളിൽ ഇതാദ്യമായല്ല വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത്.
ഓരോ വർഷവും നിശ്ചിത മോഡലുകളെയാണ് ആപ്പ് സേവനപരിധിയിൽ നിന്ന് ഒഴിവാക്കുന്നത്. ആപ്പിൾ ഐഫോൺ 6, ഐഫോൺ എസ്ഇ പോലുള്ള ജനപ്രിയ മോഡലുകളും അക്കൂട്ടത്തിലുണ്ട്. ഗാലക്‌സി നോട്ട് 3, ഗാലക്‌സി എസ്3 മിനി, ഗാലക്‌സി എസ്4 മിനി എന്നിവയിലും ആപ്പ് ലഭ്യമാകില്ല. സ്മാർട്ട്ഫോണുകളാണെങ്കിൽ നിശ്ചിത കാലത്തേക്കായിരിക്കും കമ്പനികൾ സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡുകളും സുരക്ഷാ അപ്ഡേറ്റുകളും നല്കുന്നത്.
മൊബൈൽ ആപ്പുകളും നിശ്ചിത കാലം കഴിഞ്ഞാൽ ഫോണുകളെ സേവന പരിധിയിൽ നിന്ന് തന്നെ ഒഴിവാക്കും. ആപ്പ് പ്രവർത്തിക്കണമെങ്കിൽ ആൻഡ്രോയിഡ് 5 ലോലിപോപ്പ് പതിപ്പിലോ ഐഒഎസ് 12 ഒഎസിലോ പ്രവർത്തിക്കുന്നതോ ഇവയ്ക്ക് ശേഷം പുറത്തിറങ്ങിയ ഒഎസുകളിലോ ഉള്ള ഫോണുകളായിരിക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us