വയറലായി വിന്‍സോ- കാരിമിനാറ്റി വീഡിയോ

ആഗോള പ്രശസ്‌തമായ മിസറ്റര്‍ ബീസ്‌റ്റിന്റെ നര്‍മാനുകരണമായ മിസ്റ്റര്‍ ലീസ്റ്റ്‌ ആയാണ്‌ കാരിമിനാറ്റി ഈ വീഡിയോയില്‍ എത്തുന്നത്‌.

New Update
sdtyuiopoiuytrtyu

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യ ഗെയിമിങ്‌ സംവിധാനമായ വിന്‍സോ ഏഷ്യയിലെ ഏറ്റവും വലിയ യൂട്യൂബറായ കാരിമിനാറ്റിയുമായി ചേര്‍ന്ന്‌ തയ്യാറാക്കിയ പ്രശസ്‌ത യൂട്യൂബര്‍ മിസ്റ്റര്‍ ബീസ്റ്റിന്റെ നര്‍മ അനുകരണ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായി. വീഡിയോ പുറത്തിറക്കി 24 മണിക്കൂറിനുള്ളില്‍  24 ദശലക്ഷം പേരാണിത്‌ കണ്ടത്‌. 47 ലക്ഷം ലൈക്കുകളും ലഭിച്ചു. ആകെ 625 ദശലക്ഷം വരിക്കാരുമായി ഇന്ത്യന്‍ യുട്യൂബ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ സഹകരണമാണ്‌ ഇതോടെ നടന്നിരിക്കുന്നത്‌.

ആഗോള പ്രശസ്‌തമായ മിസറ്റര്‍ ബീസ്‌റ്റിന്റെ നര്‍മാനുകരണമായ മിസ്റ്റര്‍ ലീസ്റ്റ്‌ ആയാണ്‌ കാരിമിനാറ്റി ഈ വീഡിയോയില്‍ എത്തുന്നത്‌. ഇന്ത്യയിലെ മുന്‍നിര ക്രിയേറ്റര്‍മാരായ ഭുവന്‍ ബാം, ആഷിഷ്‌ ചഞ്ച്‌ലാനി, ഹര്‍ഷ്‌ ബെനിവാള്‍, ടെക്‌നിക്കല്‍ ഗുരുജി, മോര്‍ട്ടല്‍ എന്നിവരും കാരിമിനാറ്റിക്കൊപ്പം വീഡിയോയില്‍ എത്തുന്നുണ്ട്‌.

കഴിഞ്ഞ മൂന്നു വര്‍ഷമായി വിന്‍സോയുടെ ഡിജിറ്റല്‍ ബ്രാന്‍ഡ്‌ അംബാസിഡറാണ്‌ കാരിമിനാറ്റി. മഹേന്ദ്ര സിംഗ്‌ ധോണിയാണ്‌ വിന്‍സോയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍. ലോകം ഡിജിറ്റലായി അനുദിനം വളരുകയാണെന്നും 700 ദശലക്ഷത്തിലേറെ കണക്ടഡ്‌ ഉപഭോക്താക്കളുള്ള ഇന്ത്യ ഈ രംഗത്ത്‌ മുന്നിലാണെന്നും ഇതേക്കുറിച്ചു സംസാരിക്കവെ വിന്‍സോ സഹസ്ഥാപക സൗമ്യ സിംഗ്‌ റാത്തോര്‍ പറഞ്ഞു. സംസ്‌കാരവും സാങ്കേതികവിദ്യയും തമ്മിലുള്ള അന്തരം കുറക്കാനാണ്‌ വിന്‍സോ ശ്രമിക്കുന്നതെന്നും സൗമ്യ ചൂണ്ടിക്കാട്ടി.

ഒരു ഗെയിമറും കണ്ടന്റ്‌ ക്രിയേറ്ററുമെന്ന നിലയില്‍ വിന്‍സോയുമായുള്ള സഹകരണം വളരെ വിലപ്പെട്ടതാണെന്ന്‌ കാരിമിനാറ്റി പറഞ്ഞു. നൂതന സാങ്കേതിക സംവിധാനങ്ങളിലൂടെ രാജ്യത്തെ ഗെയിമംഗ്‌ നിരയില്‍ ഒന്നാമതാണ്‌ വിന്‍സോയെന്നും കാരിമിനാറ്റി പറഞ്ഞു.

Advertisment