Advertisment

ഇന്ത്യന്‍ ആര്‍മിയില്‍ അഗ്‌നിവീറാവാന്‍ വനിതകള്‍ക്കും അവസരം

ഓണ്‍ലൈനായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷയും അതിനുശേഷം റിക്രൂട്ട്മെന്റ് റാലിയും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

New Update
iuytrtyuiooiuyt

ഇന്ത്യന്‍ ആര്‍മിയില്‍ അഗ്‌നിവീറാവാന്‍ വനിതകള്‍ക്കും അവസരം. 'വിമെന്‍ മിലിറ്ററി പോലീസി'ലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷയും അതിനുശേഷം റിക്രൂട്ട്മെന്റ് റാലിയും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഏപ്രില്‍ 22 മുതലായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ.

Advertisment

യോഗ്യത: പത്താംക്ലാസ് വിജയം. ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്കും ആകെ 45 ശതമാനം മാര്‍ക്കുമുണ്ടായിരിക്കണം. ഗ്രേഡിങ് സിസ്റ്റത്തില്‍ പഠിച്ചവര്‍ ഇതിന് തുല്യമായ ഗ്രേഡ് നേടിയിരിക്കണം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി.) ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. എന്നാല്‍, കുട്ടികളില്ലാത്ത വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും അപേക്ഷിക്കാം.

പ്രായം: 17-21 വയസ്സ്. അപേക്ഷകര്‍ 2003 ഒക്ടോബര്‍ ഒന്നിനും 2007 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളുമുള്‍പ്പെടെ). സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്ക് 30 വയസ്സുവരെ ഇളവ് ലഭിക്കും.

ശാരീരികയോഗ്യത: 162 സെന്റിമീറ്റര്‍ ഉയരം വേണം (കായികതാരങ്ങള്‍ക്കും സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്കും ഉയരത്തില്‍ രണ്ട് സെന്റിമീറ്റര്‍ ഇളവ് ലഭിക്കും). നെഞ്ച് അഞ്ച് സെന്റിമീറ്ററെങ്കിലും വികസിപ്പിക്കാനാവണം. പ്രായത്തിനും ഉയരത്തിനുമനുസരിച്ച് ശരീരഭാരമുണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷം സര്‍വീസാണുണ്ടാവുക. സര്‍വീസ് കാലത്ത് വിവാഹിതയാവാന്‍ പാടില്ല.

സേവാ നിധി പാക്കേജ്: ആദ്യവര്‍ഷം 30,000 രൂപ, രണ്ടാംവര്‍ഷം 33,000 രൂപ, മൂന്നാംവര്‍ഷം 36,500 രൂപ, നാലാംവര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസം അനുവദിച്ചിരിക്കുന്നത്. എന്നാല്‍, ഇതില്‍ 70 ശതമാനം തുകയാണ് കൈയില്‍ ലഭിക്കുക. ശേഷിക്കുന്ന 30 ശതമാനം (ആദ്യവര്‍ഷം 9,000 രൂപ, രണ്ടാംവര്‍ഷം 9,900 രൂപ, മൂന്നാംവര്‍ഷം 10,950 രൂപ, നാലാംവര്‍ഷം 12,000 രൂപ) പ്രതിമാസം നീക്കിവയ്ക്കും. ഇങ്ങനെ നീക്കിവയ്ക്കുന്ന തുകയും സര്‍ക്കാരനുവദിക്കുന്ന തുല്യമായ തുകയും ചേര്‍ത്തുള്ള 10.04 ലക്ഷം രൂപ സര്‍വീസ് പൂര്‍ത്തിയാവുമ്പോള്‍ 'സേവാ നിധി പാക്കേജാ'യി ലഭിക്കും. നാലുവര്‍ഷത്തെ സര്‍വീസില്‍ 'നോണ്‍-കോണ്‍ട്രിബ്യൂട്ടറി ലൈഫ് ഇന്‍ഷുറന്‍സ് കവറേജി'നും അര്‍ഹതയുണ്ടായിരിക്കും. സര്‍വീസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അഗ്‌നിവീര്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും.

പരീക്ഷാഫീസ്: 250 രൂപ. ഓണ്‍ലൈനായി അടയ്ക്കണം.

അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ബെംഗളൂരുവിലെ സോണല്‍ ഓഫീസിന് കീഴിലാണ് കേരളത്തിലെയും മാഹിയിലെയും ലക്ഷദ്വീപിലെയും അപേക്ഷകര്‍ ഉള്‍പ്പെടുന്നത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം സോണല്‍ ഓഫീസ് തിരിച്ച്https: //www.joinindianarmy.nic.in/Authentication.aspx എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മാര്‍ച്ച് 22.

women-agniveer-opportunities
Advertisment