ഓണക്കാലത്ത് 'ബൈ ടു ഗെറ്റ് വണ്‍' ഓഫറുമായി വണ്ടര്‍ലാ

സന്ദര്‍ശകര്‍ക്ക്  https://bookings.wonderla.com/ വഴി ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്കു ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 04843514001, 7593853107 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

New Update
,khgfdert67uioo9iuhj

കൊച്ചി : ഓണക്കാലത്തോടനുബന്ധിച്ച് കൊച്ചി പാർക്കിൽ വ്യത്യസ്തമായ പരിപാടികളും  ഓഫറുകളും പ്രഖ്യാപിച്ച് വണ്ടര്‍ലാ ഹോളിഡേയ്‌സ്.  ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ബുക്കിങുകളില്‍ 'ബൈ ടു ഗെറ്റ് വണ്‍' ഓഫറും ഉണ്ട്. സെപ്റ്റംബര്‍ പത്തു വരെ ഈ ഓഫർ ബുക്ക് ചെയ്യാനാകും.

സ്റ്റേജ് ഷോകള്‍, ഫണ്‍ ഗെയിമുകള്‍, ഘോഷയാത്ര, ശിങ്കാരിമേളം, പുലികളി, പായസമേള, സദ്യ, വടംവലി, വള്ളംകളി, പൂക്കളം തുടങ്ങി നിരവധി പരിപാടികളുമായി പത്തു ദിവസത്തെ ഓണാഘോഷവും പാര്‍ക്കില്‍ സംഘടിപ്പിക്കുന്നുണ്ട്. ആഘോഷങ്ങളുടെ അവസാന ദിവസം ഒരു ഭാഗ്യശാലിക്ക് ഗ്രാന്റ് സമ്മാനം നേടാനുള്ള അവസരവുമുണ്ട്. ഈ വര്‍ഷം പാര്‍ക്കിന്റെ കവാടത്തില്‍ പ്രത്യേക നൊസ്റ്റാള്‍ജിക് കൗണ്ടറും ഉണ്ടാകും. കേരളത്തിന്റെ സംസ്‌ക്കാരവും ആഹ്ളാദവും വിനോദവും എല്ലാം കോര്‍ത്തിണക്കിയുള്ള അത്ഭുതകരമായ മിശ്രിതമാണു വണ്ടര്‍ലായില്‍ ഒരുക്കിയിരിക്കുന്നതെന്ന് വണ്ടര്‍ലാ ഹോളീഡേയ്സ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

സന്ദര്‍ശകര്‍ക്ക്  https://bookings.wonderla.com/ വഴി ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്കു ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 04843514001, 7593853107 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Advertisment