Advertisment

സുരക്ഷിത കോഡിംഗ്: ഗവ. സൈബര്‍ പാര്‍ക്കില്‍ വാറ്റില്‍കോര്‍പ്പ് സൗജന്യ ശില്‍പശാല സംഘടിപ്പിച്ചു

ഗവ. സൈബര്‍ പാര്‍ക്ക്, യുല്‍ സൈബര്‍ പാര്‍ക്ക്, ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് എന്നിവിടങ്ങളിലെ 25 കമ്പനികളില്‍ നിന്നായി അമ്പതില്‍പ്പരം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.  

New Update
ert67uiolkytr5678

കോഴിക്കോട്: സൈബര്‍ സുരക്ഷാ സേവനദാതാക്കളായ വാറ്റില്‍കോര്‍പ്പ് ലാബ്സ് ഗവണ്‍മെന്‍റ് സൈബര്‍ പാര്‍ക്കിന്‍റെ സഹകരണത്തോടെ പ്രോഗ്രാം പരിശീലന ശില്‍പശാല സംഘടിപ്പിച്ചു.  ഗവ. സൈബര്‍ പാര്‍ക്ക്, യുല്‍ സൈബര്‍ പാര്‍ക്ക്, ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് എന്നിവിടങ്ങളിലെ 25 കമ്പനികളില്‍ നിന്നായി അമ്പതില്‍പ്പരം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.  

പ്രോഗ്രാമിങ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ട സുരക്ഷാ പിഴവുകളെക്കുറിച്ച് വ്യക്തമായ അവബോധം നല്‍കുന്നതിനും തീര്‍ത്തും സുരക്ഷിതമായി പ്രോഗ്രാമുകള്‍ രൂപപ്പെടുത്തുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. വാറ്റില്‍കോര്‍പ്പിലെ സൈബര്‍സുരക്ഷാ വിദഗ്ധരായ അമ്മാര്‍, മിഥിലാജ്, ദന്‍വന്ത് എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. ഒന്നരമണിക്കൂര്‍ ക്ലാസിന് ശേഷം കമ്പനികളിലെ പ്രതിനിധികളുമായി നെറ്റ് വര്‍ക്കിംഗ് സെഷനും സംഘടിപ്പിച്ചിരുന്നു.

ദുബായ് പോലീസ്, എമിറേറ്റസ്, കാസിയോ, ടൊയോട്ട തുടങ്ങിയ അന്താരാഷ്ട്ര കമ്പനികള്‍ക്ക് സൈബര്‍ സുരക്ഷ സേവനങ്ങള്‍ നല്‍കുന്നത് വാറ്റില്‍കോര്‍പ്പാണ്. കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (കാഫിറ്റ്), ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) എന്നിവയുടെ സഹകരണവും പരിപാടിയ്ക്കുണ്ടായിരുന്നു.

Advertisment