ഒറ്റപ്പാലം: ഐ എൻ എൽ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉൽഘാടനവും പാർട്ടി പൊളിറ്റിക്കൽ വർക്ഷോപ്പും ഇന്ന് ഒറ്റപ്പാലത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉൽഘാടനം ചെയ്തു. ഇബ്രാഹിം സുലൈമാൻ സേട്ട് ജനാധിപത്യത്തിന്റെ രാജപാത തീർത്ത പൊതു രാഷ്ട്രീയ രംഗത്തും പാർലമെന്റ് രംഗത്തും മാതൃകകാട്ടിയ പ്രോജ്‌ജ്വല നേതാവായിരുന്നു.
എന്നും അനീതിക്കെതിരെ പടനയിച്ച് മതനിരപേക്ഷതയ്ക്ക് കരുത്ത് പകർന്ന് ഇന്ത്യൻ നാഷനൽ ലീഗിന്റെ രൂപീകരണത്തിനും രാജ്യത്തെ ന്യുനപക്ഷ അവകാശങ്ങൾക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിച്ച വിട്ടുവീഴ്ച ഇല്ലാത്ത സംഘപരിവാർ വിരുദ്ധ പോരാട്ടത്തിന്റെ ആ ചരിത്രവഴികളും ഒപ്പം സംസ്ഥാനത്തെയും രാജ്യത്തെയും അന്താരാഷ്ട്ര തലത്തിലുള്ള സമകാലിക ചരിത്ര രാഷ്ട്രീയ സാഹചര്യങ്ങളും പൊളിറ്റിക്കൽ വർക്ഷോപ്പ്ലൂടെ പകരുകയും ചർച്ചകളും ക്ലാസുകളും നൽകി സേട്ട് സാഹിബ് ഉയർത്തിയ സാമൂഹ്യ നീതിയുടെയും ക്ഷേമത്തിന്റെയും ബദൽ രാഷ്ട്രീയത്തെ പ്രാവർത്തികമാക്കുകയാണ് പാർട്ടി ലക്ഷ്യം വെക്കുന്നത് എന്ന് കാസിം ഇരിക്കൂർ വ്യക്തമാക്കി.
ഉച്ചയ്ക്ക് 2 മണിക്ക് ഒറ്റപ്പാലം ഭവന നിർമ്മാണ സൊസൈറ്റി ഹാളിൽ ആരംഭിച്ച പൊളിറ്റിക്കൽ വർക്ഷോപ്പിൽ മീഡിയ- സോഷ്യൽ മീഡിയ വിഷയത്തിൽ സംസ്ഥാന സെക്രട്ടറി അഷ്‌റഫലി വല്ലപ്പുഴ, സംഘടന സംഘാടനം വിഷയത്തിൽ ഇനാഫ് സംസ്ഥാന ജന.സെക്രട്ടറി ഹാഷിം അരിയിൽ ക്ലാസ് നയിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് റസാഖ് മാനു അധ്യക്ഷത വഹിച്ചു, ജില്ലാ ജന.സെക്രട്ടറി ബഷീർ. പി.വി സ്വാഗതവും ജില്ലാ സെക്രട്ടറി കെ.വി.അമീർ നന്ദിയും പറഞ്ഞു.ജില്ലാ കമ്മിറ്റി ഓഫീസ് ഉൽഘാടനം വൈകുന്നേരം 5 മണിക്ക് ഈസ്റ്റ് ഒറ്റപ്പാലം സി.സി കോംപ്ലക്‌സ്ൽ നടന്നു.ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പാർട്ടി പ്രതിനിധികൾ നേതാക്കൾ വർക്ഷോപ്പിലും ഓഫീസ് ഉൽഘാടന ചടങ്ങിലും സംബന്ധിച്ചു.
സംസ്ഥാന പ്രവർത്തക സമിതി അംഗം അസീസ് പരുത്തിപ്ര, ജില്ലാ വൈസ് പ്രസിഡന്റ് മമ്മി കുട്ടി മാസ്റ്റർ , ജില്ലാ ട്രഷറർ അബ്ദു റഫീഖ്, എൻ വൈ എൽ ജില്ലാ ജനറൽ സെക്രട്ടറി കമറുദ്ധീൻ.കെ, വനിത ലീഗ് ജില്ലാ പ്രസിഡന്റ് കുഞ്ഞീരുമ്മ ടീച്ചർ,പ്രവർത്തക സമിതി അംഗങ്ങളായ മുസ്തഫ പുതുനഗരം, അബ്ദുറഹീം, അബ്ദു മാസ്റ്റർ, വി.ടി.ഉമ്മർ, ബഷീർ പുളിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.