New Update
/sathyam/media/media_files/MFORfzhYASGfaTwWhQhq.jpeg)
പാലക്കാട്: കേരള സ്റേററ്റ് ഇലക്ട്രിസിറ്റി ബോർഡ് കൽപ്പാത്തി ഇലക്ട്രിക്കൽ സെക്ഷനും പാലക്കാട് പ്രകൃതിസംരക്ഷണ സമിതിയും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. കൽപ്പാത്തി സബ്ബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനീയർ പി ശെൽവരാജ്, സെക്ഷൻ പരിധിയിൽ ഞാവൽ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കുള്ള വൃക്ഷ തൈ വിതരണം സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ആർ.ലേഖമോൾ സുനിൽകുമാർ പിവിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
Advertisment
പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി ശിവ ദാസ് ചേറ്റൂർ അദ്ധ്യക്ഷത വഹിച്ചു. മണി കുളങ്ങര പരിസ്ഥിതി ദിന സന്ദേശം നൽകി. പുനർജ്ജനി സെക്രട്ടറി ദീപം സുരേഷ് മുഖ്യപ്രഭാക്ഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി ബി. റഫീക്, സതീഷ് കുമാർ ഡി .എസ്. ഷമീർ, പി.പ്രകശൻ, ജെ.യൂനസ് സലീം, കെ. അനന്തൻ, റിയാസ് യു,
എസ്.മണികണ്ഠൻ ജി.കൃഷ്ണകുമാർ , പി.നാരായണൻ കുട്ടി,എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us