പാലക്കാട് :പി.എൻ.പണിക്കർ പുരസ്‌കാരം ലഭിച്ച പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രശസ്ത സാഹിത്യകാരനുമായ ഇയ്യംകോട് ശ്രീധരനെ അനുമോദിക്കാനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിലേക്ക് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്ത വിവരം അറിയിക്കാനുമായി പുകസ സംസ്ഥാന നേതാക്കൾ കൊല്ലങ്കോട് സാകല്യത്തിൽ എത്തി.
കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ 1941 ചിങ്ങമാസത്തിലെ അവിട്ടം നക്ഷത്രത്തിലാണ് ഇയ്യങ്കോടിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1959-ൽ കലാമണ്ഡലത്തിൽനിന്ന് കഥകളി ചമയത്തിൽ കോഴ്സ് പൂർത്തിയാക്കി. 1961-ൽ കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിൽ അധ്യാപകനായി.ഇവിടെ സഹപ്രവർത്തകനായുണ്ടായിരുന്ന കവി പി. കുഞ്ഞിരാമൻ നായരുടെ സന്തത സഹചാരിയായി മാറുകയും എഴുത്തിന്റെ ലോകത്തേക്ക് കാലെടുത്തുവെക്കുകയും ചെയ്തു. എഴുത്തിന്റെ സപര്യയിൽ നാളിതുവരെ പുറത്തുവന്നത് അറുപതിലധികം പുസ്തകങ്ങളാണ്.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.പി.മോഹനനൻ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ,സംഘടനാ സെക്രട്ടറി എം.കെ.മനോഹരൻ,ട്രഷറർ ടി.ആർ.അജയൻ,ജില്ലാ കമ്മിറ്റി അംഗം അനന്തകൃഷ്ണൻ,കൊല്ലങ്കോട് ഏരിയ പ്രസിഡന്റ് സി.എസ്.പ്രവീൺ,സെക്രട്ടറി ഹാരൂൺ മാസ്റ്റർ,അംഗം ലക്ഷ്മണൻ
എന്നിവരാണ്സംഘത്തിലുണ്ടായിരുന്നത്.