Advertisment

റേസെഡ് ആർ സ്ട്രീറ്റ് റാലി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് യമഹ

മൊബൈൽ ആപ്പ് വഴി ഡ്രൈവർക്ക് ഒരു ബട്ടൺ അമർത്തി സ്‍കൂട്ടർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം തിരിച്ചറിയാനാകും. റേ സെഡ്ആർ സ്ട്രീറ്റ് റാലിയുടെ ആൻസർ ബാക്ക് ഫംഗ്ഷൻ, തിരക്കേറിയ സ്ഥലങ്ങളിൽ സ്കൂട്ടർ കണ്ടെത്താൻ ഡ്രൈവറെ സഹായിക്കുന്നു.

author-image
ടെക് ഡസ്ക്
New Update
iuytrye5e

യമഹ തങ്ങളുടെ RayZR സ്ട്രീറ്റ് റാലി ചില പരിഷ്‍കാരങ്ങളോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ സ്റ്റൈലിഷ് സ്‌കൂട്ടറിൽ 'ആൻസർ ബാക്ക്' ഫംഗ്‌ഷൻ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് തുടങ്ങിയ അപ്‌ഡേറ്റുകൾ യമഹ നൽകിയിട്ടുണ്ട്. ഈ സ്‌കൂട്ടറിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 98,130 രൂപയാണ്. ഐസ് ഫ്ലൂ-വെർമില്ല്യൺ, മാറ്റ് ബ്ലാക്ക് എന്നിവയ്‌ക്കൊപ്പം പുതിയ സൈബർ ഗ്രീൻ നിറത്തിലും സ്‌കൂട്ടർ ലഭ്യമാണ്.

Advertisment

മൊബൈൽ ആപ്പ് വഴി ഡ്രൈവർക്ക് ഒരു ബട്ടൺ അമർത്തി സ്‍കൂട്ടർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം തിരിച്ചറിയാനാകും. റേ സെഡ്ആർ സ്ട്രീറ്റ് റാലിയുടെ ആൻസർ ബാക്ക് ഫംഗ്ഷൻ, തിരക്കേറിയ സ്ഥലങ്ങളിൽ സ്കൂട്ടർ കണ്ടെത്താൻ ഡ്രൈവറെ സഹായിക്കുന്നു. ഈ ഫംഗ്‌ഷൻ ഉപയോഗിക്കുമ്പോൾ, സ്‌കൂട്ടറിലെ ബ്ലിങ്കറിനൊപ്പം ഒരു ബീപ് ശബ്‍ദം വരുന്നു.

ഐസ് ഫ്ലൂ-വെർമില്ല്യൺ, മാറ്റ് ബ്ലാക്ക് തുടങ്ങിയ നിലവിലുള്ള നിറങ്ങളിലും ഇത് വാങ്ങാം. ഡ്യുവൽ-ടോൺ സീറ്റ് ഡിസൈനും പുതുക്കിയ സ്റ്റൈലിംഗ് ഘടകങ്ങളും സ്‌കൂട്ടറിൻ്റെ മൊത്തത്തിലുള്ള രൂപത്തെ സ്‌പോർട്ടിയും ആകർഷകവുമാക്കുന്നു. ഈ സ്‌കൂട്ടറിന് 125 സിസി ശേഷിയുള്ള എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ 8.2 ബിഎച്ച്‌പി കരുത്തും 6500 ആർപിഎമ്മിൽ 10.3 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും.

ഹൈബ്രിഡ് പവർ അസിസ്റ്റിൻ്റെയും സ്മാർട്ട് മോട്ടോർ ജനറേറ്ററിൻ്റെയും സംയോജനം സ്കൂട്ടറിൻ്റെ പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല അതിനെ നിശബ്ദമാക്കുകയും ചെയ്യുന്നു. റേ സെഡ്ആർ  സ്ട്രീറ്റ് റാലിയിൽ 21 ലിറ്റർ സ്‌റ്റോറേജ് സ്‌പേസ് ഉണ്ട്, ഇത് റൈഡർമാർക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് വിശാലമായ ഇടം നൽകുന്നു. ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് തുടങ്ങിയ സവിശേഷതകളും നൽകിയിട്ടുണ്ട്.

Advertisment