Advertisment

സിട്രസ് ഫ്രൂട്ട്‌സിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

വിറ്റാമിന്‍ സി ധാരാളം ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് ഫ്രൂട്ട്‌സുകള്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ മുതല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വരെ ഗുണം ചെയ്യും. എന്നാല്‍ സിട്രസ് ഫ്രൂട്ട്‌സുകള്‍ അസിഡിക്ക് ആയതിനാല്‍ ചില ഭക്ഷണവിഭവങ്ങള്‍ ഇവയ്ക്കൊപ്പം കഴിക്കുന്നത് നല്ലതല്ല.

New Update
k,jhgyfdsawsertyui

 വിറ്റാമിന്‍ സി ധാരാളം ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ  സിട്രസ് ഫ്രൂട്ട്‌സുകള്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ മുതല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വരെ ഗുണം ചെയ്യും. എന്നാല്‍ സിട്രസ് ഫ്രൂട്ട്‌സുകള്‍ അസിഡിക്ക് ആയതിനാല്‍ ചില ഭക്ഷണവിഭവങ്ങള്‍ ഇവയ്ക്കൊപ്പം കഴിക്കുന്നത് നല്ലതല്ല.  പപ്പായയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പപ്പായക്കൊപ്പം സിട്രസ് ഫ്രൂട്ട്സുകള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അളവ് കൂടാം. ഇത് ദഹന പ്രശ്നങ്ങള്‍ക്കും അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകും. അതിനാല്‍ ഓറഞ്ച് പോലെയുള്ള സിട്രസ് ഫ്രൂട്ട്സിനൊപ്പം പപ്പായ കഴിക്കരുത്. 

Advertisment

അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പവും സിട്രസ് ഫ്രൂട്ട്സുകള്‍ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉരുളക്കിഴങ്ങ്, ചോറ്, പാസ്ത തുടങ്ങിയവയ്ക്കൊപ്പം സിട്രസ് ഫ്രൂട്ട്സുകള്‍ കഴിക്കുമ്പോള്‍ ചിലര്‍ക്ക് ഗ്യാസ്, വയര്‍ വീര്‍ത്തുവരുക, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പവും സിട്രിസ് പഴങ്ങള്‍ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പയറു വര്‍ഗങ്ങളും ബീന്‍സുമൊക്കെ സിട്രസ് പഴങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുക. 

പാലും പാലുൽപന്നങ്ങളുമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് ഫ്രൂട്ട്‌സിലെ ആസിഡും പാലിലെ പ്രോട്ടീനും ചേരുമ്പോള്‍ ചിലരില്‍ അത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരക്കാര്‍ ഇവ ഒരുമിച്ച് കഴിക്കാതിരിക്കുന്നതാകും നല്ലത്.അസിഡിക് ഭക്ഷണങ്ങള്‍ക്കൊപ്പവും ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് ഫ്രൂട്ട്‌സുകള്‍ കഴിക്കുന്നതും നല്ലതല്ല. കാരണം ഇവ രണ്ടിലെയും ആസിഡ് സാന്നിധ്യം കാരണം അസിഡിറ്റിയും  നെഞ്ചെരിച്ചിലും മറ്റും ഉണ്ടാകാന്‍ സാധ്യത ഉണ്ട്. 

അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും ഇവ കഴിക്കരുത്‌. കാരണം ഇവ എരിവിനെ കൂട്ടുന്നതിനാല്‍ ചിലരില്‍ നെഞ്ചെരിച്ചിലിന് കാരണമാകാം. കാർബണേറ്റഡ് പാനീയങ്ങളും സിട്രസ് ഫ്രൂട്ട്‌സിനൊപ്പം കഴിക്കരുത്. ഇവയും ദഹന പ്രശ്നങ്ങളും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയുമൊക്കെ ഉണ്ടാക്കിയേക്കാം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പവും സിട്രസ് ഫ്രൂട്ട്‌സുകള്‍ കഴിക്കുന്നത് നല്ലതല്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമായേക്കാം. 

you-should-avoid-pairing-with-citrus-fruits
Advertisment