പാലക്കാട് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള ഒക്ടോബർ 6 ന് കോഴിക്കോട് സങ്കടിപ്പിക്കുന്ന യൂത്ത് ബിസിനസ്സ് കോൺക്ലൈവ് രജിസ്ട്രേഷന്റെ ജില്ലാ തല ഉദ്ഘാടനം മിനാർ ഗ്രൂപ്പ് ഓഫ് കമ്പനി ഡയറക്ടർ ഡോ. മുഹമ്മദ് ഷഫീഖ് നിർവഹിച്ചു.
സോളിഡാരിറ്റി പാലക്കാട് ജില്ലാ സെക്രട്ടറിയും കൺവീനറുമായ അൻഷിഫ് അഹമ്മദ്, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ആലവി, എം ഇ നസീഫ് എന്നിവർ പങ്കെടുത്തു.