New Update
/sathyam/media/media_files/wwilJl1sSGC9NmaXotsW.jpg)
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള സ്റ്റേ നീക്കി. തിരഞ്ഞെടുപ്പ് നടത്താം. ഭരണഘടനാ വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന ഹര്‍ജി കോടതി തള്ളി. തൊട്ടുപിന്നാലെ ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിച്ചത്.
Advertisment
ഹര്‍ജി പിന്‍വലിക്കുന്നതു സംബന്ധിച്ച് പരാതിക്കാരന്‍ ഷഹബാസുമായി യൂത്ത് േകാണ്‍ഗ്രസ് നേതൃത്വം ധാരണയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്ന കാര്യം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സംഘടനയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള എല്ലാ തിരഞ്ഞെടുപ്പുകളും സ്റ്റേ ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us