/sathyam/media/media_files/slRy8oUp3rexkKXdqMaO.jpg)
പ​ലാ​മു: ജാ​ർ​ഖ​ണ്ഡി​ലെ പ​ലാ​മു ജി​ല്ല​യി​ൽ 22 വ​യ​സ്സു​കാ​ര​നാ​യ ദ​ളി​ത് യു​വാ​വി​നെ നാ​ട്ടു​കാ​ർ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി.
ട്രാ​ക്ട​ർ ബാ​റ്റ​റി മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ങ്കി​ലും, ത​ന്‍റെ പ്ര​ണ​യി​നി​യെ കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ പി​ടി​കൂ​ടി വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.
കൊ​ല്ല​പ്പെ​ട്ട പ​വ​ൻ റാം ​എ​ന്ന യു​വാ​വി​ന്‍റെ പ​ക്ക​ൽ നി​ന്ന് മോ​ഷ​ണം പോ​യെ​ന്നു പ​റ​യു​ന്ന ബാ​റ്റ​റി​യോ മ​റ്റ് സാ​ധ​ന​ങ്ങ​ളോ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.
ഇ​തോ​ടെ​യാ​ണ് മോ​ഷ​ണാ​രോ​പ​ണം ഒ​രു മ​റ മാ​ത്ര​മാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​ത്.
യു​വാ​വ് ഒ​രു പെ​ൺ​കു​ട്ടി​യെ കാ​ണാ​ൻ എ​ത്തി​യ​താ​ണെ​ന്നും ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി മ​ർ​ദ്ദി​ച്ച​താ​കാ​മെ​ന്നും പാ​ല​മു എ​സ്പി രേ​ഷ്മ ര​മേ​ശ​ൻ പ​റ​ഞ്ഞു.
ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ശ​നി​യാ​ഴ്ച രാ​ത്രി തെ​ലി​യാ​ഹി ഗ്രാ​മ​ത്തി​ൽ വെ​ച്ച് യു​വാ​വി​നെ കെ​ട്ടി​യി​ട്ട് വ​ടി​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us