New Update
/sathyam/media/media_files/oEMhqVBCcfpwW7IPyB34.jpg)
യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളിയിലെ വനിതകളുടെ പ്രദർശന മത്സര വിഭാഗത്തിൽ ഇതാദ്യമായി 9 വനിത ടീമുകൾ മാറ്റുരയ്ക്കുന്നു. യുക്മ വള്ളംകളിക്ക് തുടക്കം കുറിച്ച 2017 മുതൽ വനിതകളുടെ പ്രദർശന മത്സരങ്ങൾ നടന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് 9 ടീമുകൾ വനിതാ വിഭാഗത്തിൽ മത്സരിക്കുവാൻ എത്തുന്നത്.
Advertisment
ആതിര ശ്രീനാഥ് നയിക്കുന്ന സ്കന്തോർപ് മലയാളി അസ്സോസ്സിയേഷൻറെ പെൺകടുവകൾ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ വിജയം ആവർത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ആഴ്ചകൾ നീണ്ട് നിന്ന കഠിന പരിശീലനത്തിന് ശേഷമാണ് സ്കന്തോർപ് പെൺകടുവകൾ ഇക്കുറിയും മത്സരിക്കുവാൻ എത്തുന്നത്. മുൻ വർഷങ്ങളിലെ മത്സര പരിചയം ഏത് കരുത്തരേയും നേരിടാനുള്ള ആത്മ വിശ്വാസം ടീമിന് നൽകുന്നു.
സാൽഫോർഡ് മലയാളി അസ്സോസ്സിയേഷൻറെ SMA റോയൽസ് സാൽഫോർഡ് ടീമിനെ നയിക്കുന്നത് തെരേസ മാത്യുവാണ്. 2023 ലെ യുക്മ ട്രോഫി ജേതാക്കളായ സാൽഫോർഡ് ഇത്തവണ വനിതകളുടെ ട്രോഫിയും കരസ്ഥമാക്കുമെന്നുള്ള ഉറച്ച തീരുമാനത്തിലാണ് മാൻവേഴ്സിലേക്ക് എത്തുന്നത്. ആഴ്ചകൾ നീണ്ട പരിശീലനം നൽകിയ ആത്മ വിശ്വാസമാണ് ടീമീൻറെ കരുത്ത്.
യുക്മ നഴ്സസ് ഫോറം നാഷണൽ ട്രഷറർ ഷൈനി ബിജോയിയുടെ നേതൃത്വത്തിൽ എത്തുന്ന NMCA നോട്ടിംഗ്ഹാം വനിതകൾ ഇത്തവണ വിജയം തങ്ങളുടേതാണെന്ന് ഉറപ്പിച്ചാണ് യുക്മ - ടിഫിൻ ബോക്സ് വള്ളംകളി മത്സരത്തിനെത്തുന്നത്. ഏറെ പരിചയ സമ്പന്നരായ നോട്ടിംഗ്ഹാം വനിതകൾ ചിട്ടയായ പരിശീലനം നേടിയിട്ടുണ്ട്. യുക്മ വള്ളംകളിയിലെ സ്ഥിര സാന്നിദ്ധ്യമായ നോട്ടിംഗ്ഹാം വനിതകൾ പരിചയ സമ്പത്തിനോടൊപ്പം മികച്ച പരിശീലനവും നടത്തിയിട്ടുണ്ട്.
ബീന ബെന്നി നയിക്കുന്ന BCMC ബർമിംങ്ഹാമിൻ്റ സ്റ്റാർസ് ഓഫ് ബി സി എം സി കൃത്യമായ പരിശീലനത്തിലൂടെ കൈവന്ന ആത്മ വിശ്വാസവുമായാണ് മത്സരത്തിനെത്തുന്നത്. ഇത്തവണ വിജയം തങ്ങളുടേതാണെന്ന് ഉറപ്പിച്ചെത്തുന്ന BCMC വനിതകൾ മറ്റ് ടീമുകൾക്കൊരു പേടി സ്വപ്നമായിരിക്കും തങ്ങളെന്ന് പ്രതീക്ഷിക്കുന്നു. മുൻ യുക്മ നാഷണൽ വൈസ് പ്രസിഡൻറും BCMC പ്രസിഡൻ്റുമായ ലിറ്റി ജിജോ എല്ലാവിധ പിന്തുണയുമായി ടീമിനൊപ്പമുണ്ട്.
ജിംസി മാത്യുവിൻറെ നേതൃത്വത്തിൽ ഗ്രിംസ്ബി കേരളൈറ്റ്സ് അസ്സോസ്സിയേഷൻറെ GKA തീപ്പൊരികൾ എത്തുന്നത് കഠിന പരിശീലനത്തിലൂടെ നേടിയ കരുത്തുമായാണ്. തഴക്കവും പഴക്കവും ചെന്ന ടീമുകളെ മറികടക്കാൻ തങ്ങളുടെ ഉറച്ച പരിശീലനം വഴി കഴിയുമെന്നാണ് ടീമിൻറെ പ്രതീക്ഷ.
വാറിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻറെ വാറിംഗ്ടൺ ബോട്ട് ക്ളബ്ബ് വനിതാ ടീമിന് നേതൃത്വം നൽകുന്നത് സിംലി സുനിലാണ്. ആഴ്ചകൾ നീണ്ട് നിന്ന ചിട്ടയായ പരിശീലനത്തിന് ശേഷമെത്തുന്ന വാറിംഗ്ടൺ ടീം വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
സരിത മുരളി നയിക്കുന്ന റോഥർഹാം ബോട്ട് ക്ളബ്ബ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ചിട്ടയായ പരിശീലനം നടത്തി വരികയാണ്. കഠിനമായ പരിശീലനത്തിലൂടെ ആർജ്ജിച്ച കരുത്തുമായാണ് റോഥർഹാം വനിതകൾ മാൻവേഴ്സ് തടാകത്തിൽ യുക്മ വള്ളംകളിയിൽ മാറ്റുരയ്ക്കാനെത്തുന്നത്.
സ്നേഹ സെൻസ് നേതൃത്വം നൽകുന്ന നനീട്ടൻ ബോട്ട് ക്ളബ്ബ് യുവനിരയുടെ കരുത്തുമായാണ് യുക്മ - ടിഫിൻ ബോക്സ് വള്ളംകളിക്കെത്തുന്നത്. മികച്ച പരിശീലനത്തിലൂടെ കൈവരിച്ച ആത്മ വിശ്വാസമാണ് ടീമിൻ്റെ കരുത്ത്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് നനീട്ടൻ ബോട്ട് ക്ളബ്ബ് അംഗങ്ങൾ.
അലീന സജിമോൻ രാമച്ചനാട്ട് നയിക്കുന്ന റോയൽ ഗേൾസ് ബർമിംങ്ഹാം ആഴ്ചകൾ നീണ്ട് നിന്ന ചിട്ടയായ പരിശീലനത്തിന് ശേഷമാണ് മത്സരത്തിനെത്തുന്നത്. കഠിന പരിശീലനത്തിലൂടെ ആർജ്ജിച്ച കരുത്ത് കൈമുതലാക്കി എത്തുന്ന റോയൽ ഗേൾസ് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.യുക്മ-ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി - 2024 ന്റെ പ്രധാന സ്പോൺസേഴ്സ് ടിഫിൻ ബോക്സ്, ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, ഫസ്റ്റ് കോൾ, ക്ലബ്ബ് മില്ല്യണയർ, പോൾ ജോൺ സോളിസിറ്റേഴ്സ്, ട്യൂട്ടേഴ്സ് വാലി, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, മലബാർ ഗോൾഡ്, തെരേസാസ്, കൂട്ടം, ഗ്ലോബൽ സ്റ്റഡി ലിങ്ക്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ് എന്നിവരാണ്
യുക്മ ദേശീയ സമിതി ഭാരവാഹികളായ ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ കുര്യൻ ജോർജ്, ഡിക്സ് ജോർജ്, ഷിജോ വർഗീസ്, ലീനുമോൾ ചാക്കോ, പീറ്റർ താണോലിൽ, സ്മിതാ തോട്ടം, എബ്രഹാം പൊന്നും പുരയിടം, മനോജ്കുമാർ പിള്ള, അലക്സ് വർഗീസ്, അഡ്വ. എബി സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ റീജിയണൽ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരാണ് വള്ളംകളിയുടെ സംഘാടകർ.
വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ് 31 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.