Advertisment

രചനാ സമാഹാരമായ 'യുവാക്ഷരി' പ്രകാശനം ചെയ്തു

തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ. ബിന്ദു ടീച്ചർ യുവാക്ഷരി പ്രകാശനം ചെയ്തു.

author-image
ഇ.എം റഷീദ്
Updated On
New Update
drtyuytr

തൃശ്ശൂർ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്  യുവ എഴുത്തുകാർക്കായി സംഘടിപ്പിച്ച തട്ടകം / വാക്കുമരം സാഹിത്യ ക്യാമ്പുകളിലെ അംഗങ്ങളുടെ കഥകളും കവിതകളും അടങ്ങുന്ന രചനാ സമാഹാരമായ 'യുവാക്ഷരി' പ്രകാശനം ചെയ്തു. ഇന്ന് രാവിലെ 9.30ന് തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ. ബിന്ദു ടീച്ചർ യുവാക്ഷരി പ്രകാശനം ചെയ്തു.

Advertisment

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ അംഗം ഷെനിൻ മന്ദിലാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. സി രാവുണ്ണി സ്വാഗതം പറഞ്ഞു. ജയകുമാർ ചെങ്ങമനാട്, ശ്രീജ വിധു,യുവജന ക്ഷേമ ബോർഡ്‌ അംഗങ്ങളായ സന്തോഷ്‌ കാല, ഷെരീഫ് പാലോളി എന്നിവർ ആശംസകൾ അറിയിച്ചു.

രാഖി ആർ ആചാരി റൂബി ഫൈസൽ, ആതിര ആർ, ജോസിൽ സെബാസ്റ്റ്യൻ, സി പി അജേഷ്, ജിതീഷ് ജീവാനന്ദ് എന്നിവർ പുസ്തകം ഏറ്റുവാങ്ങി.ചടങ്ങിൽ രജനി ഷെനിൻ മന്ദിരാട് എഴുതിയ "ചതുര മുല്ല " കവിത സമാഹാരം പ്രകാശനം ചെയ്തു. യുവാക്ഷരി എഡിറ്റർമാരായ അപർണ ആരുഷി, അപർണ അനീഷ്  എന്നിവരെ ആദരിച്ചു.ചടങ്ങിൽ തൃശ്ശൂർ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീമതി സബിത സി ടിനന്ദി പറഞ്ഞു.

Advertisment