അലസതയുള്ള കുട്ടികള്‍ക്ക് പില്‍ക്കാലത്ത് ഹൃദ്രോഗമുണ്ടാകാന്‍ സാധ്യത കൂടുതല്‍..

കുട്ടിക്കാലത്ത് അലസരായും നിഷ്ക്രിയരുമായിരിക്കുന്നവര്‍ക്ക് പില്‍ക്കാലത്ത് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്

author-image
ആതിര പി
Updated On
New Update
kids
വാഷിങ്ടണ്‍: കുട്ടിക്കാലത്ത് അലസരായും നിഷ്ക്രിയരുമായിരിക്കുന്നവര്‍ക്ക് പില്‍ക്കാലത്ത് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്.

അമിതമായ ശരീരഭാരമൊന്നുമില്ലാത്ത കുട്ടികളാണെങ്കിലും കുട്ടിക്കാലം മുതല്‍ യൗവനം വരെയുള്ള കാലഘട്ടത്തില്‍ ശരീരികമായി സജീവമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. അല്ലെങ്കില്‍ അത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദീര്‍ഘകാലത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി കുട്ടികളും കൗമാരക്കാരും കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ഇതില്‍ ഉപദേശിക്കുന്നത്. കുട്ടികള്‍ സമൂഹമാധ്യമങ്ങളിലും വീഡിയോ ഗെയിമുകളിലും ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണം. പകരം, പുറത്തുള്ള കളികളിലും മറ്റും കൂടുതല്‍ താത്പര്യം കാണിക്കണം. മുതിര്‍ന്നവര്‍ നടക്കാന്‍ പോകുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടിയും മറ്റും ശീലം മാറ്റിയെടുക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Advertisment
heart disease
Advertisment