New Update
/sathyam/media/media_files/gk3LVli3BVOP3MMzXILU.jpg)
തിരുവനന്തപുരം: മംഗലാപുരം തിരുവനന്തപുരം മാവേലി എക്സ്പ്രസ് ട്രെയിനിൽ വൻ ചോർച്ച. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിലാണ് മഴ പെയ്തതോടെ ചോർന്നൊലിച്ചത്. സെക്കൻഡ് എസി കമ്പാർട്ട്മെന്റിലടക്കം വെള്ളം കയറി.
പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. മംഗലാപുരം വിട്ട് ട്രെയിൻ കാസർഗോഡ് എത്തിയപ്പോഴായിരുന്നു സംഭവം. കനത്ത മഴ പെയ്തതോടെ ട്രെയിനിനുള്ളിലും ചോർന്ന് ഒലിക്കുകയായിരുന്നു. വൈദ്യുതി പ്രവാഹം ഏൽക്കുമോ എന്ന ഭയത്തിലായിരുന്നു യാത്ര ചെയ്തിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു.