/sathyam/media/media_files/2025/08/26/2497728-thozhil-2025-08-26-15-32-21.jpg)
ഡൽഹി : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള ബില്ലിനോട് പ്രതിപക്ഷ പാർട്ടികൾ കടുത്ത എതിർപ്പ് തുടരുകയാണ്. കോൺഗ്രസ് രാജ്യ വ്യാപകമായി കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയാണ്. തൊഴിലുറപ്പിനെ തകർക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് കോൺഗ്രസും ഇടത് പാർട്ടികളും ആരോപിക്കുന്നു. കേന്ദ്രസർക്കാരിനെതിരെ ഇടത് പാർട്ടികൾ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട് .
/filters:format(webp)/sathyam/media/media_files/CiNxRJ9fTe4IQQgH2Bj5.jpg)
സി പി ഐ (എം ) , സി പി ഐ , സി. പി. ഐ ( എം എൽ) RSP , ഫോർവേർഡ് ബ്ലോക്ക് എന്നീ ഇടത് പാർട്ടികളാണ് തിങ്കളാഴ്ച്ച രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഇടത് പാർട്ടികൾ കേന്ദ്ര സർക്കാരി നെതിരെ സമര പരിപാടികൾ സംഘടിപ്പിക്കുമ്പോൾ തന്നെ സി ഐ ടിയു , എ ഐ ടി യു സി തുടങ്ങിയ ഇടത് ആഭിമുഖ്യമുള്ള തൊഴിലാളി സംഘടനകളും വിഷയത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടു അഖിലേന്ത്യാ കിസാൻ സഭയും കർഷക തൊഴിലാളി യൂണിയനുമൊക്കെ ഗൃഹ സമ്പർക്കം മുതൽ വലിയ സമര പരിപാടികൾ വരെ കേന്ദ്രസർക്കാരിനെതിരെ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് .
/filters:format(webp)/sathyam/media/media_files/2025/03/13/hTvan8BoqhvuymKMPkFG.jpg)
/filters:format(webp)/sathyam/media/media_files/2025/03/22/1O2jmc134YGNaNh1uuUO.jpg)
കേന്ദ്ര സർക്കാർ ബോധ പൂർവ്വം തൊഴിലുറപ്പ് പദ്ധതിയും അട്ടിമറിക്കുകയാണെന്ന് കർഷക സംഘടനാ നേതാക്കളും ആരോപിക്കുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാണ് . കർഷക സംഘടനകളുടെ പ്രക്ഷോഭം കർഷക സമര മാതൃകയിൽ രാജ്യ തലസ്ഥാനം കേന്ദ്രീ കരിച്ച് വേണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല . കേന്ദ്ര സർക്കാർ നയത്തിനെതിരെ രാജ്യമാകെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us