50 ലിറ്റര്‍ വിദേശ മദ്യവുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ പൊന്നംകോട് വാഹനപരിശോധനയ്ക്കിടെയാണ് പൊലീസ് പിടികൂടിയത്

50 ലിറ്റര്‍ വിദേശ മദ്യവുമായി യുവാക്കള്‍ പിടിയില്‍. വല്ലപ്പുഴ ചെമ്മങ്കുഴി സ്വദേശി സൈനലാവുദ്ദീന്‍ (28),കരിങ്കല്ലത്താണി തൊടുകാപ്പ് സ്വദേശി അനസ്(33) എന്നിവരെയാണ് കല്ലടിക്കോട് പോലീസ് പിടികൂടിയത്.  

New Update
mummbai police2

പാലക്കാട്: 50 ലിറ്റര്‍ വിദേശ മദ്യവുമായി യുവാക്കള്‍ പിടിയില്‍. വല്ലപ്പുഴ ചെമ്മങ്കുഴി സ്വദേശി സൈനലാവുദ്ദീന്‍ (28),കരിങ്കല്ലത്താണി തൊടുകാപ്പ് സ്വദേശി അനസ്(33) എന്നിവരെയാണ് കല്ലടിക്കോട് പോലീസ് പിടികൂടിയത്.  

Advertisment


കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ പൊന്നംകോട് വാഹനപരിശോധനയ്ക്കിടെയാണ് പിടികൂടിയത്. കാറില്‍  അനധികൃതമായി വില്‍പ്പനക്കായി കടത്തി കൊണ്ടുപോവുകയായിരുന്ന 50 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് പിടികൂടിയത്.


 ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കല്ലടിക്കോട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി എസ് സജിയുടെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനയ്ക്കിടെ മദ്യം പിടികൂടിയത്. മദ്യം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

 

 

Advertisment