ക്രിസ്മസ് പ്രമാണിച്ച് മാഹിയിൽ നിന്നും വൻ മദ്യക്കടത്തിന് ശ്രമം ; കയ്യോടെ പൊക്കി എക്സൈസ് ; പിടിച്ചെടുത്തത് 733 ലിറ്റർ മദ്യം

ഗുഡ്സ് ഓട്ടോയിൽ എൺപതിലധികം പെട്ടികളിലായാണ് മദ്യം കടത്തിയിരുന്നത്. മദ്യം കടത്താന്‍ ശ്രമിച്ച ഗുഡ്സ് ഓട്ടോ ഡ്രൈവറെ എക്സൈസ് അറസ്റ്റ് ചെയ്തു.

New Update
mahe.jpg

 ക്രിസ്മസ് – പുതുവത്സര വിപണി ലക്ഷ്യമാക്കി മാഹിയിൽ നിന്നും വൻ മദ്യക്കടത്തിന് ശ്രമം. എക്സൈസ് നടത്തിയ പരിശോധനയിൽ ഗുഡ്സ് ഓട്ടോയിൽ കടത്തുകയായിരുന്ന 733 ലിറ്റർ മദ്യം പിടികൂടി. കണ്ണൂരിൽ വെച്ചാണ് എക്സൈസ് സംഘം ഈ വലിയ മദ്യക്കടത്ത് പിടികൂടിയത്.

Advertisment

ഗുഡ്സ് ഓട്ടോയിൽ എൺപതിലധികം പെട്ടികളിലായാണ് മദ്യം കടത്തിയിരുന്നത്. മദ്യം കടത്താന്‍ ശ്രമിച്ച ഗുഡ്സ് ഓട്ടോ ഡ്രൈവറെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്റലിജൻസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മദ്യം കടത്തുന്നത് പിടികൂടിയത്.

ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമാക്കി മാഹിയിൽ നിന്നും വലിയ രീതിയിൽ മദ്യം നടത്തുന്നത് തുടർക്കഥ ആവുകയാണ്. ഈ മാസം 11 ദിവസത്തിനുള്ളിൽ 200 ലേറെ കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ളത്. രേഖകളില്ലാതെ കടത്തിയിരുന്ന മദ്യവും പുകയില വസ്തുക്കളും ഇത്തരത്തിൽ എക്സൈസ് പിടികൂടിയിട്ടുണ്ട്.

mahe
Advertisment