/sathyam/media/media_files/2025/04/01/gq8FGfK9tY9DSkHoIzHx.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150.30 കോടി രൂപയും, ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അനുവദിച്ചത്.
വികസന ഫണ്ടില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 1132.79 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 275.91 കോടി വീതവും, മുന്‍സിപ്പാലിറ്റികള്‍ക്ക് 221.76 കോടിയും, കോര്‍പറേഷനുകള്‍ക്ക് 243.93 കോടിയും ലഭിക്കും.
നഗരസഭകളില്‍ മില്യന്‍ പ്ലസ് സിറ്റീസില്‍ പെടാത്ത 86 മുന്‍സിപ്പാലിറ്റികള്‍ക്കായി 77.92 കോടി രൂപയും, കണ്ണൂര്‍ കോര്‍പറേഷന് 8,46,500 കോടി രൂപയും ലഭിക്കും. മുന്‍സിപ്പാലികള്‍ക്ക് ആകെ 300 കോടി രൂപയാണ് ലഭിക്കുന്നത്.
ഇതോടെ ഏപ്രില്‍തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിലേക്ക് കടക്കാനാകും.