ഇടുക്കി മൂന്നാറില്‍ ലോറി ഡ്രൈവര്‍ക്ക് നേരെ ക്രൂരമര്‍ദനം

New Update
Police

ഇടുക്കി: ഇടുക്കി മൂന്നാറില്‍ ലോറി ഡ്രൈവര്‍ക്ക് നേരെ ക്രൂരമര്‍ദനം. ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ എത്തിയത്. ടാറ്റ ടി എസ്റ്റേറ്റിലെ ചുമട്ടുതൊഴിലാളികളാണ് അടിമാലി സ്വദേശി സുമേഷിനെ മര്‍ദിച്ചത്.

Advertisment

അതേസമയം വിറക് കഷ്ണം വെച്ച് തലക്കടിച്ചായിരുന്നു ക്രൂരമര്‍ദനം. ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ ശാന്തംപാറ പൊലീസ് പെരിയകനാല്‍ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു.

Advertisment