ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/2025/03/05/KQj4TIMhiYRp3MlUdp3Y.jpg)
തിരുവനന്തപുരം: ബൈപ്പാസ് റോഡില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നഗരത്തിലേക്ക് വാഴക്കുല കയറ്റി വന്ന മിനിലോറി ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ വെള്ളാര്‍ ജങ്ഷന് സമീപം ആയിരുന്നു സംഭവം.
Advertisment
ഇതോടെ ബൈപ്പാസില്‍ ഗതാഗതക്കുരുക്കുണ്ടായി. കോവളം പൊലീസ് സ്ഥലത്തെത്തി, പൊലീസും സമീപവാസികളും ചേര്‍ന്ന് മിനിലോറി ഉയര്‍ത്തിയ ശേഷമാണ് വാഹനങ്ങള്‍ക്ക് കടന്നു പോകാനായത്.
ഡ്രൈവറും ക്ലീനറും ആയിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കുകളില്ല. പൊലീസ് ഗതാഗതം നിയന്ത്രിച്ചു. ലോറി ഉയര്‍ത്തിയ ശേഷം മറ്റ് കാര്യമായ തകരാറുകളില്ലാതിരുന്നതിനാല്‍ യാത്ര തുടര്‍ന്നെന്ന് കോവളം പൊലീസ് അറിയിച്ചു.