ഹരിത കര്‍മ്മ സേന സമാനതകള്‍ ഇല്ലാത്ത കേരളത്തിന്റെ ശുചിത്വ സൈന്യമെന്ന് മന്ത്രി എം ബി രാജേഷ്

വൃത്തി കോണ്‍ക്ലേവ് 2025 സമാപന ചടങ്ങില്‍ സംസാരിച്ച് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ 2 വര്‍ഷമായി നടന്ന കൂട്ടായ ജനകീയ യുദ്ധത്തിന്റെ ഒടുവില്‍ ആണ് കോണ്‍ക്ലേവില്‍ എത്തി ചേര്‍ന്നത്. ബ്രഹ്‌മപുരം തീപിടുത്തത്തില്‍ നിന്നാണ് ഇവിടേക്ക് എത്തിയത്. ഇത്രയും വലിയ മുന്നേറ്റം കൈവരിക്കാന്‍ കഴിയുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

New Update
m b ragesh 1

തിരുവനന്തപുരം: വൃത്തി കോണ്‍ക്ലേവ് 2025 സമാപന ചടങ്ങില്‍ സംസാരിച്ച് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ 2 വര്‍ഷമായി നടന്ന കൂട്ടായ ജനകീയ യുദ്ധത്തിന്റെ ഒടുവില്‍ ആണ് കോണ്‍ക്ലേവില്‍ എത്തി ചേര്‍ന്നത്. ബ്രഹ്‌മപുരം തീപിടുത്തത്തില്‍ നിന്നാണ് ഇവിടേക്ക് എത്തിയത്. ഇത്രയും വലിയ മുന്നേറ്റം കൈവരിക്കാന്‍ കഴിയുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കോണ്‍ക്ലേവിന് മുമ്പ് വിവിധ ജില്ലകളെയും പഞ്ചായത്തുകളിലെയും വാര്‍ഡുകളെയും മാലിന്യ മുക്തമാക്കി. മാലിന്യ മുക്ത കേരളം പൂര്‍ണ്ണതയില്‍ എത്താന്‍ ഇനിയും കുറച്ച് ദൂരമുണ്ട്. അതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാറ്റം ഉണ്ടാകേണ്ടത് ജനങ്ങളില്‍ ആണ്. ഇനിയും പൂര്‍ണതോതില്‍ മാറിയിട്ട് ഇല്ല. മാലിന്യ പ്ലാന്റുകള്‍ക്ക് എതിരെ ഇപ്പോഴും പ്രതിഷേധങ്ങള്‍ നടക്കുന്നു.


കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. തുടക്കത്തില്‍ പല എതിര്‍പ്പുകളും ഉണ്ടായി. എന്നാല്‍, എല്ലാവരും കേരളത്തെ മാലിന്യ മുക്തമാകുന്നതിന് ഒപ്പമുണ്ടാകുമെന്ന് ചര്‍ച്ചയ്ക്ക് ഒടുവില്‍ ഉറപ്പ് തന്നു. 


ഹരിത കര്‍മ്മ സേന സമാനതകള്‍ ഇല്ലാത്ത കേരളത്തിന്റെ ശുചിത്വ സൈന്യമാണെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ മികച്ച പഞ്ചായത്തായി തെരെഞ്ഞെടുത്ത ആമ്പല്ലൂര്‍ പഞ്ചായത്ത്(എറണാകുളം), മുനിസിപ്പാലിറ്റി ഗുരുവായൂര്‍, കോര്‍പ്പറേഷന്‍ കോഴിക്കോട് എന്നിവയ്ക്ക് ഗവര്‍ണര്‍ അവാര്‍ഡ് നല്‍കി.