തൊഴില്‍ സമരങ്ങളില്‍ കേരളം ഏറ്റവും പിന്നില്‍. തൊഴില്‍ സമരങ്ങളെ സാമാന്യവല്‍ക്കരിക്കരുതെന്നും തൊഴില്‍ സമരങ്ങള്‍ വ്യവസായത്തിനെതിരാണെന്നത് തെറ്റാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും എം ബി രാജേഷ്

തൊഴില്‍ സമരങ്ങളില്‍ കേരളം ഏറ്റവും പിന്നിലെന്ന് മന്ത്രി എം ബി രാജേഷ്. തൊഴില്‍ സമരങ്ങളെ സാമാന്യവല്‍ക്കരിക്കരുതെന്നും തൊഴില്‍ സമരങ്ങള്‍ വ്യവസായത്തിനെതിരാണെന്നത് തെറ്റാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

New Update
m b rajesh

തിരുവനന്തപുരം: തൊഴില്‍ സമരങ്ങളില്‍ കേരളം ഏറ്റവും പിന്നിലെന്ന് മന്ത്രി എം ബി രാജേഷ്. തൊഴില്‍ സമരങ്ങളെ സാമാന്യവല്‍ക്കരിക്കരുതെന്നും തൊഴില്‍ സമരങ്ങള്‍ വ്യവസായത്തിനെതിരാണെന്നത് തെറ്റാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Advertisment

''വ്യവസായ തളര്‍ച്ചയ്ക്ക് കാരണം തൊഴില്‍ സമരമാണ് കാരണമെന്നത് തെറ്റായ വാദമാണ്. കമ്പ്യൂട്ടറിനെ അല്ല എതിര്‍ത്തത്, തൊഴില്‍ നഷ്ടത്തിന് എതിരായാണ് സമരം ചെയ്തത്. തൊഴില്‍ നഷ്ടത്തിനെതിരെ ലോകത്ത് എമ്പാടും പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.''- അദ്ദേഹം പറഞ്ഞു.



ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും അംഗീകാരം നേടിയാലും രാഷ്ട്രീയ അന്ധത കൊണ്ട് പ്രതിപക്ഷം അംഗീകരിക്കുന്നില്ലെന്നും കേരളത്തെക്കുറിച്ച് ആരും നല്ലത് പറയരുതെന്നാണ് ഇവരുടെ മനോഭാവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment