/sathyam/media/media_files/2024/12/22/Vicsp30W8ZHVCpW3d8LN.jpeg)
തിരുവനന്തപുരം: മദ്യനയത്തിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി മന്ത്രി എം ബി രാജേഷ്. ഏറ്റവും ദീര്‍ഘസമയം എടുത്ത് പ്രഖ്യാപിച്ച മദ്യനയം ആണ് ഇത്. ഇതിനിടെ പല വിവാദങ്ങളും ഉണ്ടാക്കി.
സര്‍ക്കാരിന്റെ മുന്‍വര്‍ഷത്തെ മദ്യനയത്തിന്റെ തുടര്‍ച്ചയാണ് ഈ മദ്യനയം. ലഹരിയോടുള്ള ആസക്തി കുറയ്ക്കുക എന്നതാണ് മദ്യനയത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ പ്രായോഗിക വശങ്ങള്‍ കൂടി കണക്കിലെടുക്കുന്നതാണ്.
മയക്ക് മരുന്നും, രാസലഹരിയും വര്‍ധിക്കുന്നു. അത് തടയാനുള്ള ഇടപെടലും മദ്യ നയം മുന്നോട്ട് വെക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിളെ ലഹരി മുക്തമാക്കാന്‍ മദ്യ നയം ലക്ഷ്യമിടുന്നു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. സ്‌കൂളിന് പുറമെ ട്യൂഷ്യന്‍ സെന്ററുകളിലും പരിശോധന ശക്തമാക്കും. സ്‌കൂള്‍ പരിസരത്ത് പരിശോധന ശക്തമാക്കും.
കള്ളുഷാപ്പുകള്‍ ആധുനിക വത്കരിക്കും. കുടുംബ സമേതം എത്താന്‍ കഴിയുന്ന രീതിയില്‍ ആയിരിക്കും ആധുനിക വത്കരിക്കുക. കേരളത്തിന്റെ തനത് പാനീയമായി കള്ളിനെ മറ്റും. വിനോദസഞ്ചാര മേഖലകളില്‍ ടോഡി പാര്‍ലര്‍ തുടങ്ങും. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മുകളിലുള്ള ഹോട്ടലുകളിലാണ് അനുമതി നല്‍കുക. തൊട്ടടുത്ത കള്ള് ഷാപ്പുകളില്‍ നിന്നും കള്ള് വാങ്ങാന്‍ അനുവദിക്കും.
കള്ള് വ്യവസായത്തെ ആശ്രയിക്കുന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തും. ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകള്‍ക്കും, റിസോര്‍ട്ടുകള്‍ക്കും കള്ള് വാങ്ങാന്‍ അനുമതി നല്‍കും. വിനോദ് സഞ്ചാര വ്യാവസായിക മേഖലകളില്‍ ത്രീസ്റ്റാറുകള്‍ക്ക് മുകളില്‍ ഉള്ള ഹോട്ടലുകളില്‍ ഡ്രൈ ഡേ ദിവസങ്ങളില്‍ പ്രത്യേക പരിപാടികള്‍ ഉള്ള ദിവസം മദ്യം വിളമ്പാന്‍ അനുമതി. പ്രത്യേക അനുമതി ഇതിനായി വാങ്ങണം. 50000 രൂപ ഫീസായി അടക്കണം. ലക്ഷദ്വീപിലേക്ക് മദ്യം കയറ്റി അയക്കാന്‍ അനുമതി നല്‍കി.
മദ്യ ഉപയോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. എത്രയും പെട്ടെന്ന് നയം നടപ്പിലാക്കും. ജവാന്‍ മദ്യത്തിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. മദ്യത്തെ വ്യവസായമായാണ് സര്‍ക്കാര്‍ കാണുന്നത്. മദ്യത്തിന്റെ കയറ്റുമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.