എസ് എഫ് ഐ ഒ നടപടി ഗൗരവപൂര്‍വം പരിശോധിക്കും. കേസ് രാഷ്ടീയ പ്രേരിതമാണെന്നും കേസില്‍ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വീണാ വിജയനെതിരെയുള്ള എസ്എഫ്‌ഐഒ നടപടി ഗൗരവപൂര്‍വം പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
mv govindan master k rail

തിരുവനന്തപുരം:  വീണാ വിജയനെതിരെയുള്ള എസ്എഫ്‌ഐഒ നടപടി ഗൗരവപൂര്‍വം പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

Advertisment


 കേസ് രാഷ്ടീയ പ്രേരിതമാണെന്നും കേസില്‍ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വിജിലന്‍സ് കോടതികള്‍ തള്ളിയ കേസാണിതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.


അതേസമയം വീണ വിജയനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമായ നീക്കമെന്ന് മുന്നേ പറഞ്ഞതാണെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു. മകളിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യം വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി രാജീവും പറഞ്ഞു. മൂന്ന് വിജിലന്‍സ് കോടതികളും ഹൈക്കോടതിയും യാതൊരു തെളിവുകളും ഇല്ല എന്ന് കണ്ടെത്തിയ കേസാണിതെന്നും പൊതുസമൂഹം മാത്രമല്ല കോടതിയും ക്ലീന്‍ചിറ്റ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ചരിത്രത്തില്‍ അത്യഅപൂര്‍വമായി മാത്രം നാലു കോടതികള്‍ വിധിയെഴുതിയ കേസ് ആണിത്. കോടതിയുടെ വിധി പകര്‍പ്പുകള്‍ എല്ലാവര്‍ക്കും മുന്നില്‍ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എസ് എഫ് ഐ ഒ നീക്കത്തില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന് എം എ ബേബിയും പ്രതികരിച്ചു.

Advertisment