New Update
/sathyam/media/media_files/2025/03/05/wGS1bBl2p6UhYmp42Agn.jpg)
തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് നിക്ഷേപത്തില്‍ തിരിമറി നടത്തിയ ഏജന്റിന് സസ്‌പെന്‍ഷന്‍. ലക്ഷങ്ങള്‍ വകമാറ്റിയെന്ന പരാതിയില്‍ പാളയംകുന്ന് പോസ്റ്റോഫീസ് മുഖേന മഹിളാപ്രധാന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന ബിന്ദു. കെ.ആറിന്റെ ഏജന്‍സിയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ബിന്ദുവിന്റെ ഏജന്‍സി വഴി ഇരുപത്തഞ്ച് ലക്ഷത്തില്‍പരം രൂപയുടെ തിരിമറി നടന്നതായി പരാതിയുണ്ടായിരുന്നു.
Advertisment
ഇത് അന്വേഷിച്ച് വസ്തുതയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സസ്‌പെന്‍ഷന്‍. പാളയംകുന്ന് പോസ്റ്റോഫീസില്‍ ആര്‍ഡി നിക്ഷേപം നടത്തുന്ന നിക്ഷേപകര്‍ പാളയംകുന്ന് പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പവരുത്തണമെന്ന് ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.