/sathyam/media/media_files/2025/11/26/pnb-2025-11-26-22-36-53.jpg)
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാണിജ്യ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡും (എംഎല്‍എംഎംഎല്‍), ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കും (പിഎന്‍ബി) വാഹനസംബന്ധമായ സാമ്പത്തിക പരിഹാരങ്ങള്‍ക്കായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഫൈനാന്‍സിങ് ഓപ്ഷനുകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിലൂടെ, ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റിയില്‍ ഗുണപരമായ മാറ്റവും നൂതനാശയങ്ങളും കൊണ്ടുവരാനാണ് ഈ പങ്കാളിത്തത്തിലൂടെ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡും പിഎന്‍ബിയും ലക്ഷ്യമിടുന്നത്.
അടുത്തിടെ രാജ്യത്ത് ആദ്യമായി മൂന്ന് ലക്ഷം വാണിജ്യ ഇലക്ട്രിക് വാഹന വില്‍പനയെന്ന നാഴികക്കല്ല് പിന്നിട്ടതായി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്ത്യയിലുടനീളമുള്ള പതിനായിരത്തിലധികം ശാഖകളിലൂടെ സമാനതകളില്ലാത്ത ആക്സസിബിലിറ്റിയും ലഭ്യതയുമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. അര്‍ധനഗര, ഗ്രാമ വിപണികളിലുള്‍പ്പെടെ ബാങ്കിന് ശാഖകളുണ്ട്. ബാങ്കിന്‍റെ കസ്റ്റമൈസ്ഡ് ഫൈനാന്‍സിങ് സ്കീമുകള്‍, എളുപ്പത്തിലുള്ള തിരിച്ചടവ് ഷെഡ്യൂളുകള്‍ എന്നിവ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് വാഹനങ്ങളുടെ മുഴുവന്‍ ശ്രേണിക്കും തടസമില്ലാത്ത ഫൈനാന്‍സിങ് സാധ്യമാക്കും.
നൂതനമായ ലാസ്റ്റ് മൈല്‍ മൊബിലിറ്റി വാഹനങ്ങള്‍ എല്ലാവര്‍ക്കും താങ്ങാനാവുന്നതും തടസമില്ലാത്തതുമാക്കാനുള്ള മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡിന്‍റെ പ്രതിബദ്ധതയെ പിന്തുണയ്ക്കുന്നതാണ് ഈ സഹകരണമെന്ന് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമന്‍ മിശ്ര പറഞ്ഞു.
പരിസ്ഥിതി സൗഹൃദ ഗതാഗത പരിഹാരങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കുന്നതിനായി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് എംഡിയും സിഇഒയുമായ അശോക് ചന്ദ്ര പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us