ടൂറിസം മന്ത്രിയെ മലബാർ ഡെവലപ്മെന്റ് കൗൺസിൽ ആദരിച്ചു

 ആഗോള ടൂറിസ്റ്റ് പട്ടികയിൽ കേരളത്തോടൊപ്പം മലബാറിനും അർഹമായ പരിഗണന നൽകിയ ടൂറിസം മന്ത്രിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

New Update
muhd riyas adharam.jpg

പുതുവത്സര ആഘോഷങ്ങൾക്ക് കോഴിക്കോട് മാനാഞ്ചിറ, ബേപ്പൂർ തുറമുഖം എന്നിവിടങ്ങളിൽ മനോഹര കാഴ്ചകൾ ഒരുക്കുന്നതിന് നേതൃത്വം നൽകിയ പിഡബ്ല്യുഡി -ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസിന് എം ഡി സി പ്രസിഡണ്ട് സി. ഇ. ചാക്കുണ്ണി പൊന്നാട അണിയിച്ച് അഭിനന്ദിക്കുന്നു. ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്എം. കെ അയ്യപ്പൻ, വരുൺ ഭാസ്കർ എന്നിവർ സമീപം

കോഴിക്കോട്; പുതുവത്സരംജന പങ്കാളിത്തത്തോടെ ആഘോഷത്തിന് നേതൃത്വം നൽകിയ ടൂറിസം മന്ത്രി അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസിനെ മലബാർ ഡെവലപ്മെന്റ്  കൗൺസിൽ ഭാരവാഹികൾ മാനാഞ്ചിറ മൈതാനത്ത്  ആദരിച്ചു. നവ കേരള സദസ്സിൽ  എം ഡി സി സമർപ്പിച്ച നിവേദനത്തിലെ ആവശ്യങ്ങൾ പ്രാവർത്തികമാക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയതായി അനുകൂല മറുപടി  നൽകിയതിനു കേരള സർക്കാരിനോടുള്ള  നന്ദി ബഹുമാനപ്പെട്ട മന്ത്രിയെ തദവസരത്തിൽ അവർ അറിയിച്ചു.

Advertisment

cltone.jpg

 ആഗോള ടൂറിസ്റ്റ് പട്ടികയിൽ കേരളത്തോടൊപ്പം മലബാറിനും അർഹമായ പരിഗണന നൽകിയ ടൂറിസം മന്ത്രിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അംഗീകാരം നിറവിൽ നിൽക്കുന്ന കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ തന്നെ കൂറ്റൻ കേക്കു മുറിച്ചു എല്ലാവർക്കും മധുരം നൽകിയും, ദീപാലങ്കാരം നടത്തിയും, കലാപരിപാടികൾ നടത്തിയും, ബേപ്പൂരിൽ വാട്ടർ ഫെസ്റ്റ്, ടൂറിസം മേള, ഇരിങ്ങലിൽ സർഗാലയ മേള, എന്നിവ നടത്തിയ ടൂറിസം വകുപ്പിന്റെയും, കോഴിക്കോട് കോർപ്പറേഷന്റെയും പ്രവർത്തനങ്ങൾ ടൂറിസം മേഖലയ്ക്ക് ഉണർവും നൽകും.

മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി ബഹു. ടൂറിസംമന്ത്രി മുഹമ്മദ് റിയാസിനെ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡണ്ട് ടി പി വാസു, ജനറൽ സെക്രട്ടറി എം കെ അയ്യപ്പൻ, സന്നാഫ് പാലക്കണ്ടി  എന്നിവർപങ്കെടുത്തു.

muhammed riyas
Advertisment