കോട്ടയം : മലങ്കരസഭയില്‍ സമാധാനം ഉണ്ടാകണമെന്നു കൈയ്യടികള്‍ക്കു വേണ്ടി പറയുന്നതില്‍ അര്‍ത്ഥമില്ലെന്നു മലങ്കര ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം തലവന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ബസേലിയോസ് ജോസഫ് മഫ്രിയാന സമാധാനത്തെക്കുറിച്ചു വാചാലനാകുകയും അതേ സമയം കേസ് നിലനില്‍ക്കുന്ന മലങ്കരസഭയുടെ പള്ളികളില്‍ പ്രവേശിക്കുകയും ചെയ്യുന്നതു ന്യായമല്ല.
സമാധാനം ആഗ്രഹിക്കുന്ന വിശ്വാസികളുടെ മനസിനെ വേദനിപ്പിക്കുന്ന ഇത്തരം നിയമലംഘനങ്ങളില്‍ നിന്നു വിട്ടുനിന്നു സമാധാനം പുന:സ്ഥാപിക്കുന്നതാണു ശരിയായ മാര്‍ഗം.
/sathyam/media/media_files/2025/04/12/4WM5mlf4KrfgoGXhL8tL.jpeg)
മലങ്കരസഭയുടെ കോട്ടയം ഭദ്രാസനത്തിലെ മണര്‍കാട് പള്ളി ഉള്‍പ്പെടെ 122 പള്ളികളില്‍ പ്രവേശിക്കുന്നതിനു തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയ്ക്കുള്ള നിരോധനം കോട്ടയം ജില്ലാ കോടതിയും ശരിവെച്ചിരിക്കുകയാണ്. ബസേലിയോസ് ജോസഫ് മഫ്രിയാനക്ക് ഇതേ വിഷയത്തില്‍ നോട്ടീസ് അയക്കാനും ഉത്തരവായി. കോടതി വിധികളെ മാനിച്ച് ഇനിയെങ്കിലും ക്രിസ്തീയ മാര്‍ഗത്തിലേക്കു മടങ്ങിവരാന്‍ ഭിന്നിച്ചു നില്‍ക്കുന്നവര്‍ തയാറാകണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
/sathyam/media/media_files/2025/04/12/BTvZVG8g06HydLxalCzK.jpeg)
1958 ല്‍ ആദ്യ യോജിപ്പുണ്ടായത്. അന്ന് സുപ്രീംകോടതി നിര്‍ദേശിച്ച കോടതിച്ചെലവ് പോലും വേണ്ടെന്നു വെച്ച് ക്രിസ്തീയമാര്‍ഗത്തിലാണു സഹോദരങ്ങളെ മലങ്കരസഭയിലേക്കു സ്വാഗതം ചെയ്തത്. എന്നാല്‍ ആ യോജിപ്പ് വൈകാതെ പിളര്‍പ്പിലേക്ക് നീങ്ങി.
പുതിയ ബദല്‍ അധികാര കേന്ദ്രങ്ങള്‍ മലങ്കരയില്‍ സൃഷ്ടിക്കപ്പെട്ടു. നിയമം മാറ്റിവെച്ചുള്ള സമാധാന ചര്‍ച്ചകളുടെ പരിണിതഫലം സമൂഹം നേരില്‍ കണ്ടു.
ഇപ്പോള്‍ പുതിയ മഫ്രിയാനയും നിയമത്തിന് അതീതമായ ചര്‍ച്ചകളാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ നിയമത്തെയും, 1934 -ലെ മലങ്കരസഭാ ഭരണഘടനയെയും എന്തിനാണ് ഇത്ര ഭയക്കുന്നതെും ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത ചോദിച്ചു.