സംഗീത – നൃത്ത വേദികളിലൂടെ രാജ്യത്തിനകത്തും പുറത്തും തിളങ്ങിയ മലയാളി സംഗീതജ്ഞ ഗിരിജ അടിയോടി ചെന്നൈയിൽ അന്തരിച്ചു; മരണം ആരോരുമില്ലാത്ത അവസ്ഥയിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ, മകനും മകളുമുണ്ട് , ദുബായിലുള്ള മകളെയും കുടുംബത്തെയും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ യാതൊരു പ്രതികരണങ്ങളും ലഭിച്ചില്ല, ഞരമ്പുസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പത്തുദിവസം മുൻപ് ,മക്കളും ബന്ധുക്കളുമുണ്ടായിട്ടും ധാരാളം വിദ്യാർഥികളുണ്ടായിട്ടും ഒടുവിൽ ഗിരിജ അടിയോടിക്ക് സഹായത്തിന് ഒപ്പമുണ്ടായത് ഒരു ഡ്രൈവർ മാത്രം

New Update
girija adiyodi1.jpg

ചെന്നൈ: സംഗീത – നൃത്ത വേദികളിലൂടെ രാജ്യത്തിനകത്തും പുറത്തും തിളങ്ങിയ ഗിരിജ അടിയോടി ചെന്നൈയിൽ അന്തരിച്ചു.. 82 വയസായിരുന്നു. മഞ്ചേരി താഴെക്കാട്ടു മനയിൽ കുടുംബാംഗമാണ്. ഞരമ്പുസംബന്ധമായ അസുഖങ്ങളെത്തുടർന്ന് പത്തുദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച ചെന്നൈയിലെ രാജീവ്ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിലായിരുന്നു മരണത്തിനു കീഴടങ്ങിയത്. ഭർത്താവ് നേരത്തേ മരിച്ചിരുന്നു.

Advertisment

സംഗീതത്തിന്റെയും ലോകത്തേക്ക് ആയിരക്കണക്കിനു പേരെ കൈപിടിച്ചുയർത്തിയ കലാകാരി ഗിരിജ അടിയോടി ആരോരുമില്ലാത്ത അവസ്ഥയിലാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. മകനും മകളുമുണ്ട്. ദുബായിലുള്ള മകളെയും കുടുംബത്തെയും അവരുടെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ യാതൊരു പ്രതികരണങ്ങളും ലഭിച്ചിട്ടില്ലെന്നാണ് ചെന്നൈയിലെ നോർക്ക റൂട്ട്‌സ് സ്പെഷ്യൽ ഓഫീസർ അനു പി. ചാക്കോ പറഞ്ഞത്. വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികളുമായും ബന്ധപ്പെട്ടും അന്വേഷണം നടത്തിട്ടെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം ഇപ്പോൾ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 7–ാം വയസ്സ് മുതൽ നടനം ശിവപാലിനു കീഴിൽ ഭരതനാട്യം പരിശീലനം ആരംഭിച്ച ഗിരിജ 12–ാം വയസ്സിൽ 3 മണിക്കൂറോളം നീണ്ട നൃത്ത അരങ്ങേറ്റമാണു നടത്തിയത്. തുടർന്നു മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവയിലും ആഴത്തിലുള്ള അറിവു നേടി. ദുബായിൽ സംഗീത–നൃത്ത കലാലയം നടത്തിയിരുന്ന ഗിരിജയ്ക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ ശിഷ്യരായി ലഭിച്ചു. നൃത്തത്തിനൊപ്പം സംഗീതത്തിലും മികവു പുലർത്തിയ ഗിരിജ ദുബായിലെ ഇന്ത്യൻ ഫൈൻ ആർട്സ്, ഇന്ത്യൻ കൾചറൽ അസോസിയേഷൻ, അബുദാബി കേരള സോഷ്യൽ സെന്റർ എന്നിവിടങ്ങളിൽ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

 വിഖ്യാത സംഗീതജ്ഞരായ ബാലമുരളീ കൃഷ്ണ, കെ.ജെ.യേശുദാസ്, ബോംബെ ജയശ്രീ, ബോംബെ സിസ്റ്റേഴ്സ് എന്നിവർക്കൊപ്പവും സംഗീത പരിപാടികളുടെ ഭാഗമായി. ദുബായ് കരാമയിൽ ‘സ്വരലയ’ എന്ന സംഗീത-നൃത്ത വിദ്യാലയം നടത്തിയിരുന്ന ഗിരിജ മദ്രാസ് മ്യൂസിക് കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. സ്ഥാപനം മകൾക്കുകൈമാറിയ ശേഷം പതിനഞ്ചു വർഷം മുമ്പാണ് ഇവർ ചെന്നൈയിലെത്തിയത്. ഇവിടെ വാടകവീട്ടിൽ താമസിച്ച് സംഗീതം പഠിപ്പിക്കുകയായിരുന്നു. കുറച്ചുനാൾ മുൻപാണ് കൽപ്പാക്കത്തേക്കു മാറിയത്. ഇവർ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ നൃത്ത സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളതായി അടുപ്പമുള്ളമുള്ളവർ പറയുന്നു.

കേരളത്തിലും പലയിടങ്ങളിലും കച്ചേരികൾ നടത്തി. മക്കളും ബന്ധുക്കളുമുണ്ടായിട്ടും ധാരാളം വിദ്യാർഥികളുണ്ടായിട്ടും വിവിധ രോഗങ്ങൾ മൂലം ഗുരുതരാവസ്ഥയിലായിരുന്ന ഗിരിജയ്ക്കു ശിഷ്യരിൽ ചിലരും സന്തത സഹചാരിയായിരുന്ന ഡ്രൈവറും മാത്രമാണു സഹായത്തിത്.

Advertisment