രോഗിയോട് ലൈംഗിക അതിക്രമം: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ക്ക് തടവ്

മലയാളി ഡോക്ടര്‍ സൈമണ്‍ എബ്രഹാമിന് ബ്രിട്ടീഷ് കോടതി പതിനെട്ട് മാസം തടവ് ശിക്ഷ വിധിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
tttt

ലണ്ടന്‍: മലയാളി ഡോക്ടര്‍ സൈമണ്‍ എബ്രഹാമിന് ബ്രിട്ടീഷ് കോടതി പതിനെട്ട് മാസം തടവ് ശിക്ഷ വിധിച്ചു. ചികിത്സയ്ക്കിടെ രോഗിയോടു ലൈംഗികാതിക്രമം കാണിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് വിധി.

Advertisment

ഇംഗ്ളണ്ടിലെ ഈസ്ററ്ബോണ്‍ ജില്ല ജനറല്‍ ആശുപത്രിയില്‍ ഡോക്ടറായിരുന്നപ്പോഴാണ് ഈ മുപ്പത്തിനാലുകാരന്‍ ഒരു രോഗിയോട് അതിക്രമം കാട്ടിയത്. കടുത്ത തലവേദനയ്ക്ക് ചികിത്സതേടിയെത്തിയ സ്ത്രീയാണ് പരാതിക്കാരി.

2020 ഒക്ടോബറില്‍ ഈസ്ററ്ബോണ്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെക്കുറിച്ച് സഹപ്രവര്‍ത്തകനില്‍നിന്ന് അറിഞ്ഞ ഡോ. സൈമണ്‍, ചികിത്സ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്ത്യയില്‍നിന്ന് രണ്ടു വര്‍ഷം മസാജിങ് പഠിച്ചിട്ടുണ്ടെന്നും വീട്ടിലെത്തി ചികിത്സിക്കാമെന്നും ഇയാള്‍ പറഞ്ഞു. ഈ ചികിത്സയ്ക്കിടെയായിരുന്നു ലൈംഗിക അതിക്രമം.

അറസ്ററിലായപ്പോള്‍ കുറ്റങ്ങളെല്ലാം സൈമണ്‍ നിഷേധിച്ചു. പിന്നീടുള്ള ചോദ്യംചെയ്യലിലാണ് സമ്മതിച്ചത്. അഞ്ച് വര്‍ഷത്തേക്ക് ഇരയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വിലക്കുന്ന നിരോധന ഉത്തരവും ഡോക്ടര്‍ക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്.

സൈമണ്‍ എബ്രഹാമിന്റെ പേര് 10 വര്‍ഷത്തേക്ക് ലൈംഗികകുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്താനും ചിചെസ്ററര്‍ ക്രൗണ്‍ കോടതി സസെക്സ് പോലീസിനോടു നിര്‍ദേശിച്ചിട്ടുണ്ട്. 

Sexual assault
Advertisment