/sathyam/media/media_files/2025/11/04/03344f6d-ceee-4ad2-a3f6-c29e5b96024f-2025-11-04-15-28-04.jpg)
പാലക്കാട് : കോയമ്പത്തൂരിലെ സൂലക്കല്‍ ഗ്രാമത്തിലെ ഒരു കൂട്ടം കര്‍ഷകര്‍ക്ക് മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ കാര്‍ഷിക അറിവുകള്‍ പകര്‍ന്ന് മലയാളി വിദ്യാര്‍ഥി സംഘം.
അമൃത സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചർ കോയമ്പത്തൂരിലെ ഒരു സംഘം വിദ്യാര്‍ഥികൾ ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയം (RAWE) പരിപാടിയുടെ ഭാഗമായി സൂലക്കലിലെ പരമ്പരാഗത കര്‍ഷകരെ കൃഷിയിടത്തിൽ നേരിൽ കണ്ട് സംവദിക്കാനെത്തി.
പുതിയ തലമുറയിലെ കാര്‍ഷിക താത്പര്യമുള്ള വിദ്യാര്‍ഥികളോട് ഈ മേഖലയിലെ പ്രശ്നങ്ങളും വെല്ലുവിളികളുമെല്ലാം കര്‍ഷകര്‍ വിശദീകരിച്ചു.
പരിപാടിയുടെ ഭാഗമായി പ്രോബ്ലം ട്രീയും മാട്രിക്‌സ് റാങ്കിങ്ങും വിദ്യാര്‍ഥികള്‍ തയ്യാറാക്കി. കര്‍ഷകരുടെ പ്രധാന പ്രശ്‌നങ്ങള്‍ എന്താണെന്ന് കണ്ടു പിടിക്കാന്‍ ഇതിലൂടെ സാധിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഇനിയുള്ള ദിവസങ്ങളില്‍ ഇതില്‍ പ്രകാരമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുവാനും സാധിക്കും. മണ്ണിര കമ്പോസ്റ്റ് തയാറാക്കല്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ കര്‍ഷകര്‍ക്കായി ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തു.
കര്‍ഷകര്‍ നേരിടുന്ന വിവിധ അടിസ്ഥാന പ്രശ്നങ്ങള്‍ അടക്കം ഒട്ടേറെ അറിവുകള്‍ തങ്ങള്‍ക്കും ലഭിച്ചുവെന്ന് വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.
അമൃത കാര്‍ഷിക കോളേജിലെ ഡീന്‍ ആയ ഡോ.സുധീഷ് മണാലിന്‍റെയും മറ്റു അധ്യാപകരുടെയും മാര്‍ഗനിര്‍ദേശത്തോടെ അല്‍കേഷ്, അര്‍ജുന്‍, ഭരത്, സൗരവ്, സെല്‍വ,ദീപ്തി, ഗൗരി, ഹര്‍ഷ, ജാഹ്നവി, നന്ദന, നിത്യപ്രിയ കനകരാജ് എന്നീ വിദ്യാര്‍ഥികള്‍ ഈ പരിപാടിയുടെ ഭാഗമായി.
വിദ്യാര്‍ഥികളുടെ ഈ ഉദ്യമത്തെ കര്‍ഷകര്‍ പ്രശംസിക്കുകയും തുടര്‍ന്നും ഇത്തരത്തിലുള്ള പ്രായോഗിക പഠനങ്ങള്‍ കൂടുതല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us