ബ്രിസ്‌ബേനിലേക്ക് പറക്കാം; കൂടുതല്‍ ഓസ്‌ട്രേലിയന്‍ സര്‍വീസുകളുമായി മലേഷ്യ എയര്‍ലൈന്‍സ്

New Update
Malaysia Airlines Expands Access to Australia with Additional Brisbane Flights and Exclusive Fares

ഡൽഹി : നവംബര്‍ 29 മുതല്‍ ബ്രിസ്‌ബേനിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി മലേഷ്യ എയര്‍ലൈന്‍സ് ഓസ്‌ട്രേലിയയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നു. ഇതോടെ പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാലലംപൂര്‍ വഴി ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകും. പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി, മടക്കടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളും ലഭ്യമാണ്. ജൂലൈ 31 നു മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

Advertisment


ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വ്യോമഗതാഗതം കൂടുതല്‍ സുഗമമാക്കാനും അന്താരാഷ്ട്ര വ്യോമഗതാഗത ശൃംഖലയില്‍ മലേഷ്യ എയര്‍ലൈന്‍സിന്റെ സാന്നിധ്യം വികസിപ്പിക്കാനും പുതിയ സര്‍വീസുകള്‍ സഹായകമാകും. നഗരസൗന്ദര്യവും മനോഹരമായ മഴക്കാടുകളുമടക്കം ബ്രിസ്‌ബേനിന്റെ മനോഹര അനുഭവങ്ങളിലേക്കാണ് മലേഷ്യ എയര്‍ലൈന്‍സ് യാത്രികരെ ക്ഷണിക്കുന്നത്. ലോകപ്രശസ്തമായ ലോണ്‍ പൈന്‍ കോല സാങ്ച്വറി, സൗത്ത് ബാങ്ക് പാര്‍ക്ക് ലാന്‍ഡ്‌സിലെ ലഗൂണുകള്‍, ക്വീന്‍സ്ലന്‍ഡ് മ്യൂസിയം, ടാങ്ഗലൂമ ഐലന്‍ഡ് റിസോര്‍ട്ടിലെ സ്‌നോര്‍ക്കലിങ് തുടങ്ങിയവ അവയില്‍ ചിലതു മാത്രം. 


''ഇന്ത്യയില്‍നിന്നുള്ള കൂടുതല്‍ യാത്രികര്‍ക്ക് ബ്രിസ്‌ബേനിന്റെ മനോഹാരിതയിലേക്കു യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്. പ്രശസ്തമായ മലേഷ്യന്‍ ആതിഥേയത്വം ആ യാത്രയെ അവിസ്മരണീയമായ അനുഭവമാക്കും.'' -   മലേഷ്യ ഏവിയേഷന്‍ ഗ്രൂപ്പിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഓഫ് എയര്‍ലൈന്‍സ് ഡെര്‍സെനിഷ് അരസാന്ദിരന്‍ പറയുന്നു.


ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കു മലേഷ്യ എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നത് ഏറ്റവും സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവമാണ്. ചെക്ക്ഇന്നിലും ബോര്‍ഡിങ്ങിലുമുള്ള മുന്‍ഗണന മുതല്‍ ഗോള്‍ഡന്‍ ലോഞ്ചിലേക്കുള്ള പ്രവേശനം വരെ പ്രീമിയം അനുഭവം ഉറപ്പു നല്‍കുന്നു. യാത്രികര്‍ക്ക് പ്രത്യേകം തയാറാക്കിയ മെനു, പ്രത്യേക വിഭവങ്ങള്‍ക്കായി ഷെഫ് ഓണ്‍ കോള്‍ സര്‍വീസ്, കോംപ്ലിമെന്ററി സീറ്റ് സെലക്ഷന്‍, ഇന്‍ ഫ്‌ലൈറ്റ് കംഫര്‍ട്ട് കിറ്റ്  എന്നിവയടക്കം രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട മലേഷ്യന്‍ ആതിഥേയത്വത്തിന്റെ ഊഷ്മളത അനുഭവിക്കാന്‍ യാത്രികര്‍ക്ക് അവസരമുണ്ട്. എംഎച്ച് സ്റ്റുഡിയോ, പൈലറ്റ് പാര്‍ക്കര്‍ ആക്ടിവിറ്റികള്‍ എന്നിവയിലൂടെ, യാത്രയെ ഒരു വിനോദവേള കൂടിയാക്കാം.

ക്വാലലംപൂര്‍ വഴി യാത്ര ചെയ്യുന്ന രാജ്യാന്തര യാത്രികര്‍ക്ക് ബോണസ് സൈഡ് ട്രിപ് വഴി മലേഷ്യയെ കൂടുതല്‍ അടുത്തറിയാനുള്ള അവസരവും മലേഷ്യ എയര്‍ലൈന്‍സ് ഒരുക്കുന്നു. മലേഷ്യയിലെ പെനാങ്, ലങ്കാവി, കോട്ടബാരു എന്നിവയടക്കം ഏഴു സ്ഥലങ്ങളില്‍ ഒന്നിലേക്ക് ക്വാലലംപൂരില്‍നിന്നുള്ള യാത്രയ്ക്ക് സൗജന്യ റിട്ടേണ്‍ ഫ്‌ലൈറ്റ് ലഭ്യമാണ്. www.malaysiaairlines.com എന്ന വെബ്‌സൈറ്റിലൂെടയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Advertisment