ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാബാ സാഹിബ് ജീവിച്ചിരുന്നപ്പോള്‍ പിന്തുണയ്ക്കാത്തവരാണ് ബിജെപി. അന്നും ഇന്നും ഇവര്‍ ബാബാ സാഹിബിന്റെ ശത്രുക്കളാണെന്നും ഖാര്‍ഗെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അന്നും ഇന്നും ഇവര്‍ ബാബാ സാഹിബിന്റെ ശത്രുക്കളാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഇവര്‍ പിന്തുണച്ചിരുന്നോ ബാബാസാഹിബ് ബുദ്ധിസം സ്വീകരിച്ചപ്പോള്‍ ഇവരെന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ക്കറിയാമോ മഹര്‍ സമുദായത്തില്‍ നിന്നുള്ളയാളാണ് ബാബാ സാഹിബെന്നും അദ്ദേഹം തൊട്ടുകൂടാത്തവനാണെന്നുമായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.
അദ്ദേഹത്തിന്റേത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായിരുന്നു. എന്നാല്‍ ഹിന്ദു മഹാസഭ ബാബാ സാഹിബിന് എതിരായിരുന്നുവെന്നു, മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.