ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/post_attachments/VRt7XlUkX6ZOL3gkrNEd.jpg)
മലപ്പുറം: മലപ്പുറത്ത് സിനിമ പ്രദര്‍ശനത്തിനുശേഷം തിയറ്ററില്‍ സംഘര്‍ഷം. മലപ്പുറം ചങ്ങരംകുളം എംഡി മാര്‍സ് തിയറ്ററില്‍ ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്.
Advertisment
തിയറ്റര്‍ ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി അനന്തു ഉണ്ണികൃഷ്ണനെ (24) സിനിമ കാണാനെത്തിയ യുവാക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി.സിനിമ കഴിഞ്ഞ് എക്സിറ്റ് വഴിയിലൂടെ പുറത്തേക്ക് പോകണമെന്ന അനന്തുവിന്റെ നിര്‍ദ്ദേശം ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം.
ഒരു സംഘം യുവാക്കളാണ് അനന്തുവിനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ അനന്തു ആശുപത്രിയില്‍ ചികിത്സയിലാണ്.