/sathyam/media/media_files/NEwz5cu2134A5nnIKPoN.webp)
വളാഞ്ചേരി: അംഗൻവാടി അധ്യാപികയുടെ സ്വർണ മാല പൊട്ടിച്ച് രക്ഷപ്പെട്ട ബൈക്ക് യാത്രക്കാരനെ വളാഞ്ചേരി പൊലീസ് പിടികൂടി. കാവുംപുറം പാറപ്പള്ളിയിൽ മുഹമ്മദ് റഫീഖിനെയാണ്(39) പൊലീസ് അറസ്റ്റു ചെയ്തത്. പൊന്നാത്ത് പരേതനായ കുട്ടിശങ്കരൻ നായരുടെ മകൾ കൃഷ്ണ നിവാസിൽ അജിതയുടെ(54) മൂന്നു പവൻ മാലയാണ് പ്രതി കവർന്നത്. 24ന് നാലരയോടെയാണ് സംഭവം നടന്നത്.
അംഗൻവാടിയിൽ നിന്ന് കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിന് പിറകുവശത്തെ റോഡിലൂടെ വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് സംഭവം നടന്നത്. വളാഞ്ചേരിയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണം പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മോഷ്ടിച്ച സ്വർണം വാങ്ങിയ കുറ്റത്തിനു ജ്വല്ലറി ഉടമ ദത്ത സേട്ടി(54)നെയും അറസ്റ്റു ചെയ്തു.
വളാഞ്ചേരി എസ്.എച്ച്.ഒ കമറുദ്ദീൻ വള്ളിക്കാടൻ, എസ്.ഐ ജലീൽ കറുത്തേടത്ത്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി ഒ ജയപ്രകാശ്, സി.പി.ഒമാരായ ഗിരീഷ്, വിനീത്, ശൈലേഷ്, രജിത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.