New Update
/sathyam/media/post_attachments/2bzKD6cv0FoVnNeeEthB.jpg)
കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തില്‍ മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി. കോലാലമ്പൂരില്‍ നിന്നെത്തിയ വിമാനത്തിലാണ് സ്വര്‍ണം ആണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഷൗക്കത്തിനെയാണ് പൊലീസ് പിടികൂടിയത്.
Advertisment
ഒരു കിലോ അഞ്ചു ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒരിടവേളക്ക് ശേഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത് വ്യാപകമാവുകയാണ്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.