New Update
/sathyam/media/media_files/Out3dpxeC3urfxKohOVv.jpg)
വയനാട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. മാനന്തവാടി കാട്ടിക്കുളത്തെ വ്യാപാരിയും പുൽപ്പള്ളി പാടിച്ചിറ സ്വദേശിയുമായ ജോസ് (54)ആണ് അറസ്റ്റിലായത്.
Advertisment
17 കാരനായ വിദ്യാർത്ഥിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. നേരത്തെ പുൽപ്പള്ളിയിൽ വെച്ച് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി കുട്ടിയെ കാട്ടിക്കുളത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് വിദ്യാർത്ഥി പരാതി നൽകിയത്. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു.
തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ജി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.