ക്യാരംസ് കളിക്കിടെ കോയിൻ പുറത്ത് പോയി, യുവാവിനെ ചുറ്റിക കൊണ്ടടിച്ച് സുഹൃത്ത്

മാലുമേൽ ക്ഷേത്ര ഗ്രൗണ്ടിൽ സുഹൃത്തുക്കളോടൊപ്പം ക്യാരംസ് കളിച്ചു കൊണ്ടിരിക്കെയാണ് തർക്കമുണ്ടായത്.

New Update
carroms hit.jpg

കൊല്ലം: ക്യാരംസ് കളിക്കിടെയുണ്ടായ പ്രകോപനത്തെ തുടർന്ന് തുടര്‍ന്ന് സുഹൃത്തിന്റെ മുഖത്ത് ചുറ്റിക കൊണ്ട് അടിച്ച യുവാവ് അറസ്റ്റിൽ . കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ ആണ് പിടിയിലായത്. ആക്രമണത്തിൽ പരിക്കേറ്റ തൊടിയൂര്‍ സ്വദേശിയായ ശ്രീനാഥ് ചികിത്സയിലാണ്.

Advertisment

മാലുമേൽ ക്ഷേത്ര ഗ്രൗണ്ടിൽ സുഹൃത്തുക്കളോടൊപ്പം ക്യാരംസ് കളിച്ചു കൊണ്ടിരിക്കെയാണ് തർക്കമുണ്ടായത്. കഴിഞ്ഞ ബുധനാഴ്ച ഏതാണ്ട് ആറരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും കളിച്ചു കൊണ്ടിരിക്കെ ക്യാരംസ് കോയിൻ പുറത്ത് പോവുകയായിരുന്നു ഇതിൽ പ്രകോപിതനായ ശ്രീക്കുട്ടൻ ശ്രീനാഥിനെ ചീത്ത വിളിച്ചു. തുടർന്ന് ശ്രീനാഥ് കളി നിർത്തുകയും മാറി പുറത്തിരിക്കുകയും ചെയ്തു.

 എന്നാൽ ഇതിനെ തുടർന്നും രോഷമടങ്ങാതിരുന്ന ശ്രീക്കുട്ടൻ തന്റെ സ്കൂട്ടറിൽ ഇരുന്ന ചുറ്റിക കൊണ്ട് ശ്രീനാഥിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ശ്രീനാഥിന്റെ കണ്ണിനു താഴെയുള്ള അസ്ഥിയിൽ പൊട്ടലുണ്ടായിരുന്നു. സംഭവത്തിൽ പിന്നീട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയും ചെയ്തു

KOLLAM
Advertisment