കോഴിക്കോട് കല്ലാച്ചിയിൽ 17കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു

പെൺകുട്ടിയുടെ ചുമലിലാണ് യുവാവ് രണ്ട് തവണ കുത്തിയത്.

New Update
police jeeep

കോഴിക്കോട്: കല്ലാച്ചിയിൽ 17 കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. പ്രതി വാണിമേൽ നിടുംപറമ്പ് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

പെൺകുട്ടിയുടെ ചുമലിലാണ് യുവാവ് രണ്ട് തവണ കുത്തിയത്. പരിക്കേറ്റ പെൺകുട്ടിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. 

kozhikkode
Advertisment